പീഡനത്തിനിരയായ യുവതിക്ക് നാല് വയസ്സുള്ള ഒരു കുട്ടിയുണ്ട്. ഭർത്താവുമായി വേർപിരിഞ്ഞ് കഴിഞ്ഞ് വന്ന യുവതിയുമായി ഇയാൾ സാമൂഹിക മാധ്യമമായ ഇൻസ്റ്റാഗ്രാം വഴിയാണ് അടുപ്പത്തിലായത്. തുടർന്ന് ഇയാൾ വിവാഹ വാഗ്ദാനം നൽകി യുവതിയെ കേരളപുരത്തും കരിക്കോടുമുള്ള വീടുകളിൽ വച്ച് പീഡിപ്പിക്കുകയായിരുന്നു.
തുടർന്ന് ഗർഭിണിയായ യുവതിക്ക് അബോർഷനായതിനെ തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന ഇവരെ പ്രതി അവിടെ വച്ചും ഇവരെ ദേഹോപദ്രവം ഏൽപ്പിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു. തുടർന്ന് യുവതിയുടെ പരാതിയിൽ കിളികൊല്ലൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ് ഉണ്ടായത്.
കൊല്ലം അസിസ്റ്റന്റ് കമ്മീഷണർ ജി.ഡി.വിജയകുമാറിന്റെ നേതൃത്വത്തിൽ കിളികൊല്ലൂർ ഇൻസ്പെക്ടർ വിനോദ്.കെ, എസ്സ്.ഐ മാരായ അനീഷ്, തുളസീധരൻപിളള.ബി, ജയൻ കെ. സക്കറിയ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്റ് ചെയ്തു.
0 Comments