Latest Posts

കൊല്ലത്ത്, ടെമ്പോ ഡ്രൈവർക്ക് മർദ്ദനം: മൂന്ന് പേർക്കെതിരെ വധശ്രമത്തിന് കേസ്; അക്രമത്തിനിരയായത് കടവൂർ സ്വദേശി

കൊല്ലം : അഞ്ചലിൽ ടെമ്പോ ഡ്രൈവറെ മർദ്ദിച്ച മൂന്ന് പേർക്കെതിരെ അഞ്ചൽ പോലീസ് കൊലപാതക ശ്രമത്തിന് കേസെടുത്തു. ടെമ്പോ ഡ്രൈവറായ കൊല്ലം കടവൂർ സ്വദേശി സജീവിനാണ് അഞ്ചലിൽ മൂന്നഘ സംഘത്തിൻറെ ക്രൂര മർദനമേറ്റത്.
വ്യാഴാഴ്ച്ച വൈകിട്ട് 5.30 ഓടെ അഞ്ചൽ ചന്തമക്കിന് സമീപത്ത് വെച്ചാണ് സജീവിനെ മൂന്നഘ സംഘം ക്രൂരമായി മർദിച്ചത്.

മർദ്ദനത്തിന്റെ സിസി ടിവി ദൃശ്യം ലഭിച്ചതോടെയാണ് അഞ്ചൽ പോലീസ് കുറ്റക്കാർ ക്കെതിരെ ടെമ്പോ ഡ്രൈവർ സജീവിന്റെ മൊഴി രേഖപ്പെടുത്തി മൂന്ന് പേർക്കെതിരെ 
കൊലപാതക ശ്രമത്തിന് കേസെടുത്തത്. അഞ്ചൽ സ്വദേശികളായ ശ്യാം, സിറാജ് ഉൾപ്പെടെ മൂന്ന് പേർക്കേതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തതായി അഞ്ചൽ സി. ഐ കെ .ജി ഗോപകുമാർ പറഞ്ഞു.

മിൽമയുടെ കവർ പാൽ വിതരണത്തിനാണ് സജീവ് അഞ്ചലിൽ എത്തിയത്. മൂവർസംഘം സഞ്ചരിച്ച കാർ സജീവ് ഓടിച്ചിരുന്ന ടെമ്പോയിൽ തട്ടി ടെമ്പോയുടെ ഇന്റികേറ്ററിന് തകരാർ സംഭവിച്ചിരിന്നുവെന്നും
നിർത്താതെ പോയ കാർ അഞ്ചൽ ചന്തമുക്കിന് സമീപം നിർത്തി ഇട്ടിരിക്കുന്നത് പിന്നീട് സജീവിന്റെ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ടെമ്പോ നിർത്തി കാർ തട്ടിയ വിവരം ചോദിച്ചപ്പോഴാണ് മൂവർ സംഘം തന്നെ മർദ്ദിച്ചതെന്ന് സജീവ് പറഞ്ഞു.

മർദനമേറ്റ സജീവ് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

0 Comments

Headline