കൊല്ലം : പ്രായപൂര്‍ത്തിയാകാത്ത മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയും കാമുകനും അറസ്റ്റില്‍. കൊറ്റങ്കര പേരൂര്‍ ചിറയില്‍ പള്ളിക്ക് സമീപം അനന്തനാരായണീയം വീട്ടില്‍ പ്രഭു (40), കിളികൊല്ലൂര്‍ രായരുമുക്കിന് സമീപം താമസിക്കുന്ന അനുമോള്‍ (24) എന്നിവരെയാണ് കിളികൊല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
കൊല്ലത്തെ സ്വകാര്യവസ്ത്ര വില്പനശാലയിലെ ജീവനക്കാരായ ഇരുവരെയും 12നാണ് കാണാതായത്. ബന്ധുക്കള്‍ കിളികൊല്ലൂര്‍ പൊലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സിറ്റി സൈബര്‍ സെല്ലിെൻറ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഇരുവരും തൃശൂരുണ്ടെന്ന് കണ്ടെത്തി.
തുടര്‍ന്ന് ഇരുവരെയും സ്റ്റേഷനില്‍ വിളിച്ചുവരുത്തിയ ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. യുവതിയെ ആട്ടക്കുളങ്ങര വനിത ജയിലിലും പ്രഭുവിനെ കൊട്ടാരക്കര സബ് ജയിലിലുമായി റിമാൻഡ് ചെയ്തു.
0 Comments