Latest Posts

കൊല്ലത്ത്, പതിനാല് വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവിനെ പൊലീസ് ഓടിച്ചിട്ട് പിടികൂടി

ശാസ്താംകോട്ട : പതിനാലുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ശേഷം ഒളിവിൽ പോയ യുവാവ് പുത്തൂർ പോലീസിൻ്റെ പിടിയിലായി. കൊല്ലം പുത്തൂർ പവിത്രേശ്വരം സ്വദേശി ശിഹാബുദ്ദീൻ (31) ആണ് അറസ്റ്റിലായത്. ഇയാൾ കർണ്ണാടകത്തിൽ ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു തുടർന്ന് നാട്ടിൽ എത്തിയ ഇയാളെ പൊലീസ് സംഘം ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.

കഴിഞ്ഞ ഡിസംബർ 31നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ന്യൂഇയർ ആഘോഷം നടക്കുന്നതിനിടെ പതിനാല് വയസ്സുകാരനായ കുട്ടിയെ പ്രലോഭിപ്പിച്ച് റബ്ബർ തോട്ടത്തിൽ വച്ച് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു ഇയാൾ. കുട്ടി ജേഷ്ഠൻമാരോടും മറ്റും പറഞ്ഞതിൽ നിന്ന് പീഡന വിവരമറിഞ്ഞ ബന്ധുക്കൾ ശിഹാബുദ്ധി നായി തിരച്ചിൽ നടത്തിയെങ്കിലും ഇയാൾ കർണാടകയിലേക്ക് കടന്നുകളയുകയായിരുന്നു. 

പ്രതിയെ പിടികൂടാൻ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തിവരികെയാണ് ഇയാളെ പുത്തൂർ കരിക്കുഴി ഭാഗത്ത് ഇയാളെ കണ്ടതായി വിവരം ലഭിക്കുന്നത് തുടർന്ന് പൊലീസ് ഇവിടെ എത്തിച്ചേർന്ന് അറസ്റ്റ് ചെയ്യവേ രക്ഷപ്പെടാൻ ശ്രമിച്ച ശിഹാബുദ്ദീന് ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. 

ഇയാൾക്കെതിരെ കായംകുളം കരുനാഗപ്പള്ളി സ്റ്റേഷനുകളിലായി ഇരുപതിൽപരം കവർച്ചാ കേസുകളുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. പ്രതിയെ ശാസ്താംകോട്ട മുൻസിഫ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

0 Comments

Headline