banner

സോഷ്യൽമീഡിയയിലൂടെ ശ്രീനാരായണ ഗുരുവിനെ അധിക്ഷേപിച്ച കൊട്ടാരക്കര സ്വദേശി പൊലീസ് പിടിയിൽ

കൊട്ടാരക്കര : സോഷ്യൽ മീഡിയയിലൂടെ ശ്രീനാരായണ ഗുരുവിനെ അധിക്ഷേപിച്ചയാളെ കൊട്ടാരക്കര പൊലീസ് സംഘം അറസ്​റ്റ്​ ചെയ്തു. നെടുവത്തൂർ കുറുമ്പാലൂർ ചരിയിൽ മേലതിൽ ബിനു (42) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ശ്രീനാരായണഗുരു സമാധി ദിനത്തിലാണ് ഇയാൾ അധിക്ഷേപിക്കും വിധം പോസ്റ്റ് ഷെയർ ചെയ്തത്. 

ശ്രീനാരായണഗുരു സമാധി ദിനത്തിൽ ഗുരുവിനെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്റ് ബിനു ഫേസ്​ബുക്കിൽ ഷെയർ ചെയ്തു. തുടർന്ന്  ഇതിന് താഴെ നിരവധി പേർ ബിനുവിനെതിരെ പ്രതികരിക്കുകയും ഉണ്ടായി.

സംഭവം കൊട്ടാരക്കരയിലെ എസ്.എൻ.ഡി.പി യൂത്ത് മൂവ്മെന്‍റ്​ ഭാരവാഹികളുടെ ശ്രദ്ധയിൽപെട്ടയുടനെ ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകി. വെള്ളിയാഴ്ച എസ്.എൻ.ഡി.പി യൂത്ത് മൂവ്മെന്‍റ്​ പ്രവർത്തകർ ഇയാളെ അന്വേഷിച്ച് കണ്ടെത്തുകയും പിടികൂടി പൊലീസിന് കൈമാറുകയുമായിരുന്നു.

Post a Comment

0 Comments