Latest Posts

കൊട്ടിയത്ത് കൊവിഡ് രോഗികളുമായി സഞ്ചരിച്ച ആംബുലൻസും, കാറും തമ്മിൽ കൂട്ടിയിടിച്ച് രണ്ട് മരണം

കൊട്ടിയം : ആംബുലന്‍സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ഉമയനല്ലൂരിൽ ഇന്നലെ രാത്രി പതിനൊന്നോടെയാണ് സംഭവം.
കാറും കൊവിഡ് രോഗികളുമായി പോകുകയായിരുന്ന ആംബുലന്‍സും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. കാറിലുണ്ടായിരുന്ന കണ്ണൂര്‍ സ്വദേശി നൗഷാദ്, വിഴിഞ്ഞം സ്വദേശി അജ്മല്‍ എന്നിവരാണ് മരിച്ചത്.

തമ്മിൽ കൂട്ടിയിടിച്ച ശേഷം കാര്‍ മറിയുകയായിരുന്നു. കൊവിഡ് രോഗികളുമായി പോകുകയായിരുന്ന ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. കാറില്‍ നാല് യാത്രക്കാരാണ് ഉണ്ടായിരുന്നത്. ശക്തി കുളങ്ങരയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ് ഇവർ.





0 Comments

Headline