banner

കോവിഡ് സി.എഫ്.എല്‍.ടിസിയിൽ, പതിനാറ്കാരിക്ക് നേരെ ലൈംഗികാതിക്രമം; താല്‍കാലിക ജീവനക്കാരന്‍ പിടിയിൽ

പത്തനംതിട്ട : കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ ലൈംഗികാതിക്രമം. കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് സി.എഫ്.എല്‍.ടി.സിയില്‍ പ്രവേശിപ്പിച്ച 16കാരിയായ പെണ്‍കുട്ടിക്ക് നേരെയാണ് ലൈംഗികാതിക്രമമുണ്ടായത്. സംഭവത്തില്‍ സി.എഫ്.എല്‍.ടിസിയിലെ താല്‍കാലിക ജീവനക്കാരനായ ബിനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ മാസം ഇരുപത്തിയേഴിനാണ് കോവിഡ് പോസിറ്റിവായ പെണ്‍കുട്ടിയെ സി.എഫ്.എല്‍.ടി.സിയില്‍ പ്രവേശിപ്പിക്കുന്നത്. സെപ്റ്റംബര്‍ രണ്ടാം തീയതി പെണ്‍കുട്ടിക്ക് കോവിഡ് നെഗറ്റീവായിതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്തു. എന്നാല്‍ പിന്നീട് കുട്ടി വളരെ വിഷമത്തിലായിരുന്നു. ഡിസ്ചാര്‍ജ് ആയ പെണ്‍കുട്ടി വീട്ടിലേക്ക് പോകുന്നതിന് പകരം സുഹൃത്തിന്റെ വീട്ടിലേക്കാണ് പോയത്. ഇതിനെത്തുടര്‍ന്ന് നടത്തിയ കൗണ്‍സിലിങ്ങിലും പൊലീസ് അന്വേഷണത്തിലുമാണ് പെണ്‍കുട്ടി ലൈംഗികപീഡനത്തിനിരയായ വിവരം പുറത്തുവരുന്നത്.

കോവിഡ് പോസിറ്റിവായി സി.എഫ്.എല്‍.ടി.സിയില്‍ പെണ്‍കുട്ടിയെ പ്രവേശിപ്പിച്ചപ്പോള്‍ ഇയാള്‍ പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയും
പിന്നീട് പ്രതി പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു.

Post a Comment

0 Comments