banner

കൊല്ലത്ത് കെഎസ്ആർടിസി ബസുകൾ പരസ്പരം കൂട്ടിയിടിച്ച് അപകടം

കൊട്ടാരക്കര : പടിഞ്ഞാറെ തെരുവിൽ  കെഎസ്ആർടിസി ഓർഡിനറി ബസ്സിന് പിന്നിൽ കെഎസ്ആർടിസിയുടെ തന്നെ ഫാസ്റ്റ് പാസഞ്ചർ ഇടിച്ച് അപകടം. ഇരു വണ്ടിയിലെയും നിരവധിയാത്രക്കാർക്ക്  പരിക്കേറ്റു. നിർത്തിയിട്ടിരുന്ന ഓർഡിനറി  ബസ്സിന്റെ പിന്നിലാണ് ഫാസ്റ്റ് പാസഞ്ചർ ബസ്സ് ഇടിച്ചത്. 

പത്തനാപുരത്ത് നിന്നും കൊട്ടാരക്കരയ്ക്ക് വരികയായിരുന്ന ഓർഡിനറി ബസ്സിന്റെ പിന്നിലാണ് ആലപ്പുഴ ഫാസ്റ്റ് പാസഞ്ചർ ഇടിച്ചത്. കൊട്ടാരക്കര ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് പരിക്കുപറ്റിയ മുപ്പതോളം യാത്രക്കാരെ താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. അപകടത്തിൽ ബസുകൾക്ക് കാര്യമായ നാശനഷ്ടം സംഭവിച്ചിട്ടുണ്ട് 

Post a Comment

0 Comments