banner

കൊല്ലത്ത് നിന്ന് അഞ്ചാലുംമൂട് വഴി കോട്ടയത്തേക്ക് കെഎസ്ആർടി.സി ഫാസ്റ്റ് സർവ്വീസ് ആരംഭിച്ചു.

കൊല്ലം : കെ.എസ്.ആർ.ടി.സിക്ക്  കൊല്ലത്ത് നിന്നും കോട്ടയത്തേക്ക് ഫാസ്റ്റ് ബസ് സർവ്വീസ് ആരംഭിച്ചു. രാവിലെ ആറിന് കൊല്ലത്ത് നിന്നും ആരംഭിക്കുന്ന സർവിസ്  അഞ്ചാലുംമൂട്, കുണ്ടറ, പള്ളിമുക്ക്, കല്ലട, ഭരണിക്കാവ്, താമരക്കുളം, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, ചിങ്ങവനം വഴി ഒൻപതിന് കോട്ടയത്ത് എത്തിച്ചെരും.

9:30ന് കോട്ടയത്ത് നിന്നും പുറപ്പെടുന്ന ബസ് കൊട്ടാരക്കര വഴി 12.30ന് കൊല്ലത്ത് എത്തിച്ചേരും. ഉച്ച കഴിഞ്ഞ് 1.15ന് കൊല്ലത്ത് നിന്നും പുറപ്പെടുന്ന സർവിസ് കൊട്ടാരക്കര വഴി 4.20ന് കോട്ടയത്ത് എത്തും. തിരിച്ച് അഞ്ചിന് പുറപ്പെടുന്ന ബസ് താമരക്കുളം, ചെങ്ങന്നൂർ,  ഭരണിക്കാവ്, കല്ലട, മുളവന, പള്ളിമുക്ക്,കുണ്ടറ, അഞ്ചാംലുമൂട് വഴി എട്ടിന് കൊല്ലത്ത് സർവിസ് അവസാനിപ്പിക്കും.

രാവിലെയും വൈകിട്ടും കല്ലട വഴിയും ഉച്ചയ്ക്കുള്ള സർവിസ് കൊട്ടാരക്കര വഴിയുമാണ് ക്രമീകരിച്ചിരിക്കുന്നത്.

إرسال تعليق

0 تعليقات