കാണാതായി ഒരു മാസം പിന്നിടുമ്പോഴാണ് ഇവർ പിടിയിലാകുന്നത്. കേരളത്തിലെ പല ജില്ലകളിലും മാറി മാറി സഞ്ചരിച്ച് പൊലീസിനെ വട്ടം ചുറ്റിക്കുകയായിരുന്നു പൊന്നപ്പനും ഭാര്യയും വടശ്ശേരിക്കര എന്ന സ്ഥലത്തു നിന്നും തിരുവനന്തപുരത്തു എത്തിയപ്പോഴാണ് പോലീസിന്റെ വലയിലാകുന്നത്.
പൊന്നപ്പന്റെയും ഭാര്യയുടെയും തിരോധാനം അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് ജേഷ്ടനായ രാമകൃഷ്ണൻആചാരി പൂയപ്പള്ളി പൊലീസിൽ പരാതി നൽകിയതിനെത്തുടർന്നു പൂയപ്പള്ളി പോലീസ് SHO രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തിവരുമ്പോഴാണ് ഇവരെ തിരുവനന്തപുരത്തെ ഒരു ലോഡ്ജിൽ നിന്നും അറസ്റ്റ് ചെയ്യുന്നത് .
നിലവിൽ മൂന്ന് എഫ്ഐ ആർ ഇവർക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട് ഒരുകോടി 22 ലക്ഷം രൂപയാണ് നിക്ഷേപകർക്ക് ഇവർ നൽകാനുള്ളത്. 213 പരാതികളാണ് പൂയപ്പള്ളി പോലീസിന് ലഭിച്ചത്. പ്രതികളെ പോലീസ് ചോദ്യം ചെയ്തു വരുന്നു. പൊന്നപ്പനെ കാണാനില്ല എന്ന് സഹോദരൻ നൽകിയ പരാതിയിൽ ആണ് ആദ്യം പോലീസ് അന്വേഷണം ആരംഭിച്ചത്. പിന്നീട് നിരവധി നിക്ഷേപകരും പരാതി നൽകിയതിനെ തുടർന്നാണ് പോലീസിന്റെ പ്രത്യേകസംഘം രൂപീകരിക്കുന്നത്
അന്യസസ്ഥാനത്തേയ്‌ക്ക് കടന്നെന്നും ഗൾഫിലേക്ക് കടന്നുവെന്നുമുള്ള ദുരൂഹതകൾ നിലനിൽക്കുമ്പോഴാണ് പൊന്നപ്പനും ഭാര്യയും പിടിയിലാകുന്നത്.
രാത്രി കൊട്ടാരക്കരയിൽ എത്തിച്ച ഇവരെ ഉച്ചയോടെ പൂയപ്പള്ളി സ്റ്റേഷനിൽ എത്തിച്ചു ചോദ്യം ചെയ്തുവരുന്നു. മുപ്പതുവർഷമായി മരുതമൻ ള്ളിയിൽ പ്രവർത്തിച്ചുവരികയായിരുന്നു കാർത്തിക ഫിനാൻസ്. നിക്ഷേപകരുടെ പണമുപയോഗിച്ചു നിരവധി ബിസിനസ്സുകൾ ചെയ്ത ആളാണ് പൊന്നപ്പൻ. ആസൂത്രിതമായ ഒരുഒളിവിൽപോക്ക് തന്നെയായിരുന്നു പൊന്നപ്പന്റെയും ഭാര്യയുടെതും . ഫിനാൻസ് ഉടമ പിടിയിലായതറിഞ്ഞ് കാർത്തിക ഫിനാൻസിനു മുന്നിൽ നൂറുകണക്കിന് നിക്ഷേപകർ തടിച്ചുകൂടിയത്.
പ്രതികളെ കോടതിയിൽ ഹാജരാക്കിയതിനുശേക്ഷം തെളിവെടുപ്പിനായി കൊണ്ടുപോകും. പൂയപ്പള്ളി സി ഐ രാജേഷ്‌കുമാറിന്റെ നേതൃത്വത്തിൽ എ എസ് ഐ ചന്ദ്രകുമാർ, എസ് ഐ സജി ജോൺ, സിപി ഒ ലിജു വർഗ്ഗീസ് എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.
0 Comments