banner

എൽഡിഎഫുമായി കൈകോർത്ത് എസ്.ഡി.പി.ഐ, ഈരാറ്റുപേട്ടയിൽ യുഡിഎഫിന് ഭരണം തെറിച്ചു.

കോട്ടയം : എൽഡിഎഫിന് പിന്തുണയുമായി എസ്.ഡി.പി.ഐ രംഗത്തെത്തിയതോടെ ഈരാറ്റുപേട്ട നഗരസഭയില്‍ യുഡിഎഫിന് ഭരണം നഷ്ടമായി. നഗരസഭ ചെയർ പേഴ്സണായിരുന്ന മുസ്ലിം ലീഗിലെ സുഹ്റാ അബ്ദുൾ ഖാദറിനെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായതോടെയാണ് യുഡിഎഫിന് ഭരണം നഷ്ടമായത്. എസ്.ഡി.പി.ഐയുടെ പിന്തുണയോടെയാണ് അവിശ്വാസ പ്രമേയം പാസായത്. കോണ്‍ഗ്രസിന്റെ വിമത അംഗം അന്‍സല്‍ന പരീക്കുട്ടിയും എല്‍ഡിഎഫിനെ പിന്തുണച്ചു. ഇവർ നേരത്തെ ഒളിവിലായിരുന്നു.

ഈരാറ്റുപേട്ട നഗരസഭയിൽ 28 അംഗങ്ങളാണ് ഉണ്ടായിരുന്നത്. അവിശ്വാസ പ്രമേയം പാസാക്കാനായി 15 വോട്ടാണ് വേണ്ടിയിരുന്നത്. ഒമ്പത് എല്‍ഡിഎഫ് അംഗങ്ങള്‍ക്കൊപ്പം അഞ്ച് എസ് ഡി പി ഐ അംഗങ്ങളും അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുകയായിരുന്നു. മുസ്ലിം ലീഗിനായിരുന്നു യുഡിഎഫില്‍ അധ്യക്ഷ സ്ഥാനം. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ രണ്ട് അംഗങ്ങളുടെ പിന്തുണയുള്‍പ്പെടെ 14 അംഗങ്ങളാണ് യുഡിഎഫിനെ പിന്തുണച്ചിരുന്നത്.

ഭരണത്തിലെത്താൻ എസ് ഡി പി ഐയുടെ പിന്തുണ വേണ്ട എന്നതായിരുന്നു തുടക്കം മുതൽ എൽ ഡി എഫ് സ്വീകരിച്ചിരുന്ന നിലപാട്. എന്നാൽ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ച് എസ് ഡി പി ഐ രംഗത്തെത്തുകയായിരുന്നു.

Post a Comment

0 Comments