ന്യൂനപക്ഷത്തിനായി രാജ്യത്തെ ഖജനാവ് മുഴുവന്‍ ചോര്‍ത്തുകയാണ്. ഒരുഭാഗത്ത് ഒരു വിഭാഗം സ്വന്തം സമുദായത്തിന് വേണ്ടി അര്‍ഹതപ്പെട്ടതില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ നേടുമ്പോള്‍ മറുഭാഗത്ത് പുറത്തുനില്‍ക്കുന്ന പട്ടിക ജാതി, വര്‍ഗ ജനങ്ങള്‍ക്ക് എന്തുകിട്ടി? സംഘടിത വോട്ടുബാങ്കിന് മുന്‍പില്‍ എല്ലാ രാഷ്ട്രീയ കക്ഷികളും സാഷ്ടാംഗം പ്രണമിച്ച് നില്‍ക്കുകയാണ്.കാരണം ജനാധിപത്യത്തില്‍ വോട്ടിനാണ് പ്രാധാന്യം.
ന്യൂനപക്ഷങ്ങള്‍ സംഘടിത വോട്ടുബാങ്കായി നിന്ന് അധികാര രാഷ്ട്രീയത്തില്‍ പ്രവേശിച്ച് ഖജനാവ് മുഴുവന്‍ നേടിയെടുക്കുകയാണ്. അവര്‍ സാമ്പത്തികമായി വളരുമ്പോള്‍ ഇവിടുത്തെ പട്ടിക ജാതി-പട്ടിത വര്‍ഗ പിന്നോക്ക വിഭാഗങ്ങള്‍ക്ക് എന്താണ് കിട്ടിയത്’. വെള്ളാപ്പള്ളി ചോദിച്ചു.
ദീപിക പത്രത്തിന്റെ എഡിറ്റര്‍ ഫാദര്‍ റോയ് കണ്ണന്‍ചിറ പറഞ്ഞത് സംസ്‌കാരത്തിന് നിരക്കാത്തതാണ്. വൈദിക പട്ടം ലഭിക്കുന്നത് എന്തും പറയാനുള്ള ലൈസന്‍സല്ലെന്നും വെള്ളാപ്പള്ളി നടേശന്‍ കുറ്റപ്പെടുത്തി.
0 Comments