banner

മലപ്പുറത്ത്, കാവനാട് സ്വദേശികൾ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ച് അപകടം; ഒരു മരണം, ഏഴ് പേർക്ക് പരിക്ക്

മലപ്പുറം : വെളിയങ്കോട് അയ്യോട്ടിചിറയിൽ നടന്ന അപകടത്തിൽ ഒരാൾ മരിച്ചു ഏഴ് പേർക്ക് പരിക്ക്. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാവനാട് സ്വദേശികൾ സഞ്ചരിച്ചതായ വാഹനമാണ്  അപകടത്തിൽപ്പെട്ടത് എന്നാണ് ലഭ്യമാകുന്ന വിവരം. സംഭവത്തെ തുടർന്ന് ഏഴ് പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്.

അതേസമയം, അപകടത്തിൽപ്പെട്ട ഇവരുടെ രക്ഷാപ്രവർത്തനത്തിനായി എത്തിയ രണ്ട് ആംബുലൻസുകളും അപകടത്തിൽപ്പെട്ടു. പൊന്നാനി സർക്കാർ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ സ്ത്രീയാണ് അപകടത്തിൽ മരിച്ചത്. അപകടത്തിൽപെട്ട നാല് പേരെ ഹയാത്ത് ആശുപത്രിയിലേക്കും മറ്റുള്ളവരെ പൊന്നാനി താലൂക്ക് ആശുപത്രി , തൃശൂർ മെഡിക്കൽ കോളജ് എന്നിവിടങ്ങളിലേക്കും കൊണ്ടുപോയിട്ടുണ്ട്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർക്കാണ് അപകടത്തിൽ ഗുരുതരമായ പരിക്ക് ഉണ്ടായിട്ടുള്ളത്.

Post a Comment

0 Comments