banner

ബ്രസീലിയൻ സുപ്പർ താരം നെയ്മറിനൊപ്പം പന്ത് തട്ടാന്‍ മലയാളിക്ക് അവസരം.


ബ്രസീല്‍ ഫുട്‌ബോള്‍താരം നെയ്മറിനൊപ്പം പന്ത് തട്ടാന്‍ അവസരം ലഭിച്ചിരിക്കുകയാണ് കണ്ണൂര്‍ മാട്ടൂല്‍ സ്വദേശിയായ ഷഹസാദ് മുഹമ്മദ് റാഫിയ്ക്ക്.

ഷഹസാദ് മുഹമ്മദ് റാഫിയ്ക്ക് റെഡ്ബുള്‍ നെയ്മര്‍ ജൂനിയര്‍ 5 ല്‍ പന്ത് തട്ടാനാണ് അവസരം ലഭിച്ചത്. 2021 ജൂനിയര്‍ ഗ്ലോബല്‍ ഫൈവ് ടീമിനായുള്ള തെരഞ്ഞെടുപ്പില്‍ ഇന്ത്യയില്‍ നിന്ന് രണ്ട് പേരാണ് തെരഞ്ഞെടുക്കപ്പെട്ടത്.

ബെംഗളൂരു സ്വദേശിയായ അവിനാശ് ഷണ്‍മുഖമാണ് രണ്ടാമന്‍. റെഡ്ബുള്‍ ജൂനിയര്‍ ഫൈവ്സ് ലോകത്തിലെ ഏറ്റവും വലിയ അമേച്വര്‍ ഫൈവ്സ് ഫുട്ബോള്‍ ടൂര്‍ണമെന്റുകളിലൊന്നാണ്.

ഈ വര്‍ഷം ഡിസംബറോടെ ഖത്തറിലായിരിക്കും മത്സരം സംഘടിപ്പിക്കുക. ഓണ്‍ലൈനായി അയച്ചുകൊടുക്കുന്ന ഫുട്ബോള്‍ സ്‌കില്ലുകള്‍ വിലയിരുത്തിയാണ് ടീമിനെ തെരഞ്ഞെടുക്കുന്നത്.

Outplaythemall എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് ഇന്‍സ്റ്റാഗ്രാമില്‍ 60 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള സ്വന്തം ഫുട്ബോള്‍ സ്‌കില്‍സ് വീഡിയോ പങ്കുവെക്കണം. ഇതില്‍ നിന്ന് നെയ്മറും സഹപ്രവര്‍ത്തകരും ചേര്‍ന്നാണ് ടീമംഗങ്ങളെ തെരഞ്ഞെടുക്കുന്നത്.

Post a Comment

0 Comments