banner

ഒതുക്കാൻ തുനിഞ്ഞ് മമത, ബിജെപിയെ തോല്പിക്കാൻ തൃണമൂൽ അധികമെന്ന് മമതാ ബാനർജി

കൊൽക്കത്ത : ബിജെപിയെ പരാജയപ്പെടുത്താൻ തൃണമൂൽ കോൺഗ്രസ് തന്നെ അധികമാണെന്ന് പരിഹസിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ബിജെപി താലിബാന് സമാനമാണെന്ന് വാദിച്ച അവർ രാജ്യത്തിന്റെ സ്വാതന്ത്ര്യം സംരക്ഷിപ്പെടണമെന്നും ഇന്ത്യയെ നശിപ്പിക്കാൻ ബിജെപിക്ക് കഴിയില്ലെന്നും തുറന്നടിച്ചു. ' ഇനി ഭവാനിപൂരിൽ നിന്ന് കളി തുടങ്ങും, തങ്ങൾ രാജ്യമെമ്പാടും വിജയക്കുമ്പോൾ കളി അവസാനിക്കും'' മമത ബാനർജി പറഞ്ഞു.

എന്നാൽ, ബിജെപിക്കെതിരെ ദേശീയ, പ്രാദേശിക ശക്തികളെ ഒന്നിപ്പിക്കാനുള്ള ശ്രമങ്ങളുടെ പശ്ചാത്തലത്തിൽ തൃണമൂലിന് മേൽ വലിയ തിരിച്ചടിയാകുന്ന കാര്യം ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശങ്ങൾ പാലിച്ച് സംസ്ഥാന കോൺഗ്രസ് ആരെയും മത്സരിപ്പിച്ചിട്ടില്ല എന്നുള്ളതാണ്. 

ഇങ്ങനെയൊരാശങ്ക നിലനില്ക്ക "മമതാ ബാനർജി കുറഞ്ഞത് 0.1 ദശലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നത് ഞങ്ങൾ ഉറപ്പുവരുത്തണം" മുഖ്യമന്ത്രിയുടെ അനന്തരവനും ടിഎംസി ദേശീയ ജനറൽ സെക്രട്ടറിയുമായ അഭിഷേക് ബാനർജി പൊതുയോഗത്തിൽ പറയുകയുണ്ടായതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുമുണ്ട്.

നന്ദിഗ്രാമിൽ ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടി വന്ന മമതയ്ക്ക് സെപ്റ്റംബർ 30 ന് ഭാവാനിപൂരിൽ നടക്കുന്ന മത്സരം അവരുടെ രാഷ്ട്രീയ ഗതി നിർണ്ണയിക്കുന്ന പോരാട്ടമാണ്.  തെരഞ്ഞെടുപ്പിൽ തോറ്റ മമത ജനാതിപത്യ പ്രക്രിയയ്ക്ക് വിരുദ്ധമായി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിതിരുന്നു. അധികാരമേൽക്കൽ ചടങ്ങ് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. 

പാർട്ടി ഭൂരിപക്ഷത്തിൽ അധികാരം കൈയ്യേറിയ മമതയ്ക്ക് ആറുമാസത്തിനുള്ളിൽ ജയിച്ചില്ലെങ്കിൽ മുഖ്യമന്ത്രി സ്ഥാനം തെറിക്കും. തൃണമൂലിൻ്റെ ഭവാനിപൂരിലെ എംഎ‍ൽഎ ഷോഭൻദേബ് ചതോപാധ്യായാണ് മമതയ്ക്ക് മത്സരിക്കുന്നതിനു വേണ്ടി എംഎ‍ൽഎ സ്ഥാനം രാജിവെച്ചത്.


HIGHLIGHTS : Mamata Banerjee says Trinamool is too much to defeat BJP




Post a Comment

0 Comments