banner

കൊല്ലത്ത് യുവതിയെ കടന്നുപിടിച്ച കേസിൽ യുവാവ് അറസ്റ്റിൽ

ഇരവിപുരം : കഴിഞ്ഞ ദിവസം അയത്തിൽ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയെ ദുരുദ്ദേശത്തോടുകൂടി കടന്നുപിടിച്ച് മാനഹാനി വരുത്തിയതിന് രജിസ്റ്റർ ചെയ്ത കേസിലാണ് ആംബുലൻസ് ഡ്രൈവറിനെ ഇരവിപുരം പോലീസ് അറസ്റ്റ് ചെയ്തത്. പാലോട്, പൊന്നൻ തോട്ടം സ്വദേശി  സുജിത് (23) ആണ് അറസ്റ്റിലായത്. 

കൊല്ലം സിറ്റി പോലീസ് കമ്മീഷണറുടെ നിർദ്ദേശാനുസരണം കൊല്ലം പോലീസ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ പോലീസ് ഇൻസ്പെക്ടർ വി വി അനിൽകുമാർ, എസ് ഐ മാരായ ദീപു, അരുൺഷാ, പ്രകാശ് സിപിഒ മാരായ മനാഫ്, ബിജു ജലാൽ, വിനു വിജയ്, സുമേഷ് ബോബി എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തിട്ടുള്ളതാണ്.

إرسال تعليق

0 تعليقات