കൊവിഡിന്റെയും പ്രകൃതിക്ഷോഭങ്ങളുടെയും പ്രത്യക സാഹചര്യത്തിലാണ് ആഘോഷങ്ങളെല്ലാം ഈ വര്‍ഷവും ഒഴിവാക്കുന്നത്. 193 രാജ്യങ്ങളിലെ ഭക്തർ ലോകസമാധാനത്തിനായി പ്രാർത്ഥനകളിൽ മുഴുകും.
യജ്ഞങ്ങളും പ്രാർത്ഥനാ ചടങ്ങുകളും ലളിതമായ രീതിയിലാണ് അമൃതപുരി ആശ്രമത്തിൽ ക്രമീകരിച്ചിരിക്കുന്നത്. ഗുരുപാദുക പൂജയ്ക്ക് ശേഷം മാതാ അമൃതാനന്ദമയി ജന്മദിന സന്ദേശം നല്‍കും. സാധനാനിഷ്ഠകളോടെ ജന്മദിനത്തെ ഭക്തസമൂഹം വരവേൽക്കണമെന്ന് മഠം ഉപാധ്യക്ഷൻ സ്വാമി അമൃതസ്വരൂപാനന്ദപുരി പറഞ്ഞു.ലോകമെങ്ങുമുളള ഭക്തര്‍ക്ക് ഡിജിറ്റല്‍ സംവിധാനങ്ങളിലൂടെ ചടങ്ങുകള്‍ തല്‍സമയം വീക്ഷിക്കാനാകും.
0 تعليقات