ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട മെഡിക്കല്‍ വിദ്യാര്‍ഥികളെ തിങ്കളാഴ്ചയും കണ്ടെത്താനായില്ല. ആലപ്പുഴ അമ്പലപ്പുഴ കരൂര്‍ വടക്കേ പുളിക്കല്‍ ഗൗതം കൃഷ്ണ (22), തൃശൂര്‍ വടക്കാഞ്ചേരി ചേലക്കര പാറയില്‍ വീട്ടില്‍ മാത്യു എബ്രഹാം (23) എന്നിവരെയാണ് ഞായര്‍ വൈകിട്ട് മാന്നന്നൂര്‍ ഉരുക്കുതടയണയ്ക്ക് സമീപം കാണാതായത്. തെരച്ചില്‍ തിങ്കള്‍ രാത്രി ഏഴുവരെ തുടര്‍ന്നു.
മഴയെത്തുടര്‍ന്നുള്ള അടിയൊഴുക്ക് തെരച്ചിലിന് തടസ്സമായി. ചൊവ്വയും തെരച്ചില്‍ തുടരും. നാവികസേനയുടെ സഹായം കലക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മാന്നന്നൂര്‍, പൈകുളം, വാഴാലിക്കടവ്, ത്രാങ്ങാലി അടിയണ, ഷൊര്‍ണൂര്‍ തടയണ, മുണ്ടായ, പട്ടാമ്പി പാലം, വെള്ളിയാങ്കല്ല് എന്നിവിടങ്ങളിലായിരുന്നു തെരച്ചില്‍. മന്ത്രി കെ രാധാകൃഷ്ണന്‍, പി മമ്മിക്കുട്ടി എംഎല്‍എ, കലക്ടര്‍ മൃണ്‍മയി ജോഷി ശശാങ്ക് തുടങ്ങിയവര്‍ സ്ഥലത്തെത്തി.
കാണാതായവര്‍ വാണിയംകുളം സ്വകാര്യ മെഡിക്കല്‍ കോളേജിലെ എംബിബിഎസ് നാലാം വര്‍ഷ വിദ്യാര്‍ഥികളാണ്. ഞായറാഴ്ച വൈകിട്ട് ഏഴുപേരുമായി പുഴ കാണാനെത്തിയതാണ്. പുഴയില്‍ ഇറങ്ങിയ മാത്യു എബ്രഹാം കാല്‍വഴുതി വീഴുകയായിരുന്നു. രക്ഷിക്കാനിറങ്ങിയപ്പോഴാണ് ഗൗതം കൃഷ്ണ ഒഴുക്കില്‍പ്പെട്ടത്.
0 Comments