രാവിലെ സമീപത്തെ നാട്ടുകാരാണ് കൊലപാതകവിവരം ആദ്യം അറിഞ്ഞത്. സംശയാസ്പദമായ നിലയിൽ ആയുധങ്ങളുമായി ഭാര്യയെ കണ്ടെത്തിയതിനെ തുടർന്ന് നാട്ടുകാർ പൊലീസിൽ അറിയിക്കുകയായിരുന്നു. ഇവർക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് വിവരം. മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സമീപവാസികളുമായി അത്ര അടുപ്പത്തിലായിരുന്നില്ല സെൽവ്വ മുത്തുവിന്റെ കുടുംബമെന്ന് നാട്ടുകാർ പറയുന്നത്.
തിരുവനന്തപുരത്ത് ഭർത്താവ് വീടിനുള്ളിൽ വെട്ടേറ്റ് മരിച്ചു; ഭാര്യയെ പോലീസ് ചോദ്യം ചെയ്യുന്നു
തിരുവനന്തപുരം : അമ്പൂരിയിൽ മധ്യവയസ്‌കൻ വീടിനുള്ളിൽ വെട്ടറ്റ് മരിച്ച നിലയിൽ. അമ്പൂരി കണ്ണൻതിട്ട സ്വദേശി സെൽവ്വ മുത്തുവിനെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഭാര്യയെ കസ്റ്റഡിയിലെടുത്തു. ഇവരെ നെയ്യാർഡാം പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.
0 Comments