നോക്കുകൂലി ഒരു കാരണവശാലും വാങ്ങാൻ പാടില്ല. വ്യവസായം തുടങ്ങാനായി കേരളത്തിലേക്ക് എത്തുന്ന ആർക്കും സംസ്ഥാന ഗവൺമെൻ്റ് എല്ലാ നിലയിലുള്ള സംവിധാനങ്ങളും ഒരുക്കി കൊടുക്കുമെന്നും ഈ നിലപാടുകളെ തൊഴിലാളികൾ പിന്തുണയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. ചവറയിലെ സംഭവം കൃത്യമായി അറിയില്ലെന്നും. പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, വ്യവസായിയെ ഭീഷണിപ്പെടുത്തിയ ബ്രാഞ്ച് സെക്രട്ടറിക്ക് സിപിഎം സംരക്ഷണം നൽകുന്നതായി ഗുരുതര ആരോപണമാണ് പാർട്ടിക്കെതിരെ ജില്ലയിൽ ഉന്നയിക്കപ്പെടുന്നത്. ഇത് സംബന്ധിച്ച് അപലപിക്കുന്ന നിലപാടുകൾ ഒന്നും തന്നെ പാർട്ടി വൃത്തങ്ങൾ പുറത്തുവിട്ടിട്ടില്ല.
0 Comments