banner

'കേരളത്തിൽ ലവ് ജിഹാദിനൊപ്പം നാർക്കോട്ടിക് ജിഹാദും'; ആരോപണവുമായി പാലാ ബിഷപ്പ്

കേരളത്തിൽ ലവ് ജിഹാദിനൊപ്പം തന്നെ നാർക്കോട്ടിക് ജിഹാദം നടക്കുന്നുണ്ടെന്ന് പാലാ രൂപത. ക്രിസ്ത്യൻ മതത്തിൽ പെട്ട പെൺകുട്ടികളെയും യുവാക്കളെയും ഇതിലൂടെ വഴിതെറ്റിക്കുന്നെന്നും ഇതിന് സഹായം നൽകുന്ന ഒരു വിഭാ​ഗം കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ആരോപിച്ചു. എട്ട് നോമ്പ് പെരുന്നാളിനോടനുബന്ധിച്ച് കുറുവിലങ്ങാട് പള്ളിയിൽ നടത്തിയ പ്രസം​ഗത്തിലാണ് ബിഷപ്പിന്റെ പരാമർശം.

"ജിഹാദികളുടെ കാഴ്ചപ്പാടിൽ അമുസ്ലിങ്ങൾ നശിപ്പിക്കപ്പെടേണ്ടവരാണ്. ലക്ഷ്യം മത വ്യാപനവും അമുസ്ലിങ്ങളുടെ നാശവും ആവുമ്പോൾ അതിന് സ്വീകരിക്കുന്ന ചില മാർ​ഗങ്ങൾക്ക് പല രൂപങ്ങളും ഉണ്ടാവുന്നുണ്ട്. അത്തരം രണ്ട് മാർ​ഗങ്ങളാണ് ഇന്ന് വ്യാപകമായി ചർച്ച ചെയ്യപ്പെടുന്ന ലവ് ജിഹാദും നാർകോട്ടിക് ജിഹാദും. ദുരുപയോ​ഗിക്കുക, മതം മാറ്റുക, തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോ​ഗിക്കുക, വിശ്വാസ ത്യാ​ഗം ചെയ്യിക്കുക, സാമ്പത്തിക നേട്ടം ഉണ്ടാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ നേടാനാണ് മറ്റു മതത്തിൽ പെട്ട പെൺകുട്ടികളെ പ്രണയിച്ചോ മറ്റു മാർ​ഗങ്ങളിലൂടെയോ ജിഹാദികൾ വശത്താക്കുന്നത്", ബിഷപ്പ് പറഞ്ഞു.

ലവ് ജിഹാദ് ഇല്ല എന്നു പറയുന്ന രാഷ്ട്രീയക്കാരുൾപ്പെടെ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. ഇതിന് പിന്നിൽ നിക്ഷിപിത താൽപര്യം ഉണ്ടെന്നും ഇദ്ദേഹം ആരോപിച്ചു. മതാന്തര വിവാഹങ്ങൾ പള്ളിയിൽ വെച്ചുൾപ്പെടെ നടക്കുന്നുണ്ട്. എന്നാൽ ഇത്തരം വിവാ​ഹത്തിനു ശേഷമുണ്ടാവുന്ന കാര്യങ്ങൾ പരിശോധിക്കുമ്പോൾ ഇതിനു പിന്നിൽ വലിയ തോതിലുള്ള ജിഹാദി പ്രവർത്തനങ്ങളുണ്ടെന്നാണ് വ്യക്തമാവുന്നതെന്നും ബിഷപ്പ് പറഞ്ഞു.

Post a Comment

0 Comments