banner

സുരേഷ് ഗോപിയ്ക്ക് സല്യൂട്ട് നൽകേണ്ടതുണ്ടോ? ആരൊക്കെ സല്യൂട്ട് ചെയ്യണം, പോലീസ് മാന്വലിൽ പറയുന്നതിങ്ങനെ.


സുജിത്ത് കൊട്ടിയം

ഒല്ലൂരിൽ ആദിവാസി ഊര്
സന്ദർശനത്തിനെത്തിയ സുരേഷ് ഗോപി എം.പിയെ എസ്ഐ സല്യൂട്ട്
ചെയ്യാതിരുന്നതിനെ ചൊല്ലിയാണ് വിവാദം ഉയർന്നത്. ജനപ്രതിനിധികളെ സല്യൂട്ട് ചെയ്യേണ്ട ബാദ്ധ്യത പൊലീസിനില്ല എന്നാണ്
പൊലീസ് ഓഫീസേഴ്സ് പ്രതിനിധികൾ
ഇക്കാര്യത്തിൽ പ്രതികരിച്ചിരിക്കുന്നത്.
ആർക്കൊക്കെ സല്യൂട്ട് ചെയ്യണമെന്ന്
കൃത്യമായ നിർദേശം പൊലീസ് മാന്വലിൽ
നൽകിയിട്ടുണ്ട്.

സല്യൂട്ട് ചെയ്യേണ്ടവരെക്കുറിച്ച് പൊലീസ് മാന്വലിൽ പറയുന്നതിങ്ങനെ: 
ദേശീയപതാക, വിവിധ സേനകളുടെ
പതാക, മൃതശരീരം, രാഷ്ട്രപതി, പ്രധാനമന്ത്രി, വൈസ്പ്രസിഡന്റ്, ഗവർണർ, മുഖ്യമന്ത്രി, കേന്ദ്ര-സംസ്ഥാന മന്ത്രിമാർ, യൂണിഫോമിലുള്ള ജനറൽ ഓഫിസർമാർ (ഡിജിപി, എഡിജിപി, ഐജി, ഡിഐജി) മേലുദ്യോഗസ്ഥർ സുപ്രീംകോടതി ജഡ്ജി, ഹൈക്കോടതി
ജഡ്ജി, ജില്ലാ പൊലീസ് മേധാവികൾ, എസ്പിമാർ, യൂണിറ്റുകളുടെ കമാൻഡൻറുമാർ, ജില്ലാ കലക്ടർ, സെഷൻസ് ജഡ്ജ്, ഡിസ്ട്രിക് മജിസ്ട്രേറ്റ്, സേനകളിലെ കമ്മീഷൻഡ് ഉദ്യോഗസ്ഥർ, സൈന്യത്തിലെ ഫീൽഡ് റാങ്ക് ഉദ്യോഗസ്ഥർ (ആയുധധാരിയായി ഗാർഡ് ഡ്യൂട്ടി ചെയ്യുന്നവർക്ക് ഇതിനായി പ്രത്യേക മാർഗ നിർദേശങ്ങളുമുണ്ട്)
താഴ്ന്ന റാങ്കിലുള്ളവർ ഉയർന്ന
റാങ്കിലുള്ളവരോട് ഏകപക്ഷീയമായി
ചെയ്യുന്ന ആചാരമല്ല സല്യൂട്ട്. താഴെ
റാങ്കിലുള്ളവർ സല്യൂട്ട് ചെയ്യുമ്പോൾ
ഉയർന്ന റാങ്കിലുള്ളവർ തിരിച്ചും സല്യൂട്ട്
നൽകണം. ഇങ്ങനെ സേനാംഗങ്ങൾ
പരസ്പരം കൈമാറുന്ന ആദരവാണ് സല്യൂട്ട്.

ഭരണകർത്താക്കളെയും ജുഡീഷ്യൽ
ഓഫിസർമാരെയും സല്യൂട്ട് ചെയ്യുമ്പോഴും അവരും തിരിച്ച് സല്യൂട്ട് ചെയ്യണം. ട്രാഫിക്
ഡ്യൂട്ടി നിർവഹിക്കുമ്പോൾ ഉന്നത
ഉദ്യോഗസ്ഥരും വിശിഷ്ട വ്യക്തികളും
കടന്നു പോയാൽ സല്യൂട്ട്
നൽകേണ്ടതില്ലെന്ന് ഡിജിപിയുടെ
നിർദേശമുണ്ട്. പകരം അറ്റൻഷനായി നിന്ന് ട്രാഫിക് ജോലികൾ തുടരാം.





Post a Comment

0 Comments