banner

മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ ഇന്ന് ഉച്ചതിരിഞ്ഞ്

തിരുവനന്തപുരം : മെഡിക്കൽ പ്രവേശനത്തിനായുള്ള നീറ്റ് പരീക്ഷ ഇന്ന് നടക്കും. ഉച്ചതിരിഞ്ഞ് 2 മണിമുതൽ 5മണി വരെയാണ് പരീക്ഷ.പരീക്ഷയ്‌ക്ക് മുന്നോടിയായി കഴിഞ്ഞ ദിവസം നാഷണൽ ടെസ്റ്റിങ്ങ് ഏജൻസി വിദ്യാർത്ഥികൾക്കായി പുതിയ അഡ്മിറ്റ് കാർഡ് പുറത്തിറക്കി. അഡ്മിറ്റ് കാർഡ് നേരത്തെ തന്നെ എടുത്തിരുന്നവർ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് പുതിയത് ഡൗൺലോഡ് ചെയ്യണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.

അഡ്മിറ്റ് കാർഡ്, നാഷ്ണൽ ടെസ്റ്റിങ്ങ് ഏജൻസി നിർദേശിച്ചിട്ടുള്ള തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലും നിർദേശിക്കപ്പെട്ട രീതിയിലുള്ള ഡ്രസ് കോഡ്. മുതലായവ പാലിക്കുന്നവർക്ക് മാത്രമേ പരീക്ഷാ ഹാളിനകത്തേക്ക് പ്രവേശനം ലഭിക്കുകയുള്ളൂ. ഹാളിൽ കയറുന്നതിനു മുൻപ് എല്ലാ വിദ്യാർത്ഥികൾക്കും പുതിയ എൻ95 മാസ്‌ക് നൽകും ഇതു മാത്രമേ ഹാളിൽ ഉപയോഗിക്കാൻ പാടുള്ളൂ എന്നും നിർദേശമുണ്ട് 1.15 മുതൽ പരീക്ഷ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച് 1:30 ന് ഗേറ്റ് അടയ്‌ക്കുമെന്നാണ് വ്യവസ്ഥ.
കടുത്ത കൊറോണ നിയന്ത്രണത്തിലാണ് നീറ്റ് പരീക്ഷ നടത്തുന്നത് മുൻപ് നിരവധി തവണ തീയതി മാറ്റി വെച്ച് പരീക്ഷ രാജ്യവ്യാപകമായി കൊറോണ കുറഞ്ഞ പശ്ചാത്തലത്തിലാണ് നടത്തുന്നത്.

Post a Comment

0 Comments