banner

പതിനെട്ട് തികയുന്നതിന് മുന്നേ നിക്കാഹ്; നേതൃത്വം വഹിച്ച മതപണ്ഡിതനും, മാതാപിതാക്കൾക്കുമെതിരെ കേസ്

മലപ്പുറം : പ്ലസ് ടു വിദ്യാർത്ഥിനിയുടെ വിവാഹം നടത്തിയതിന് കേസെടുത്തു. കരുവാരക്കുണ്ട് പോലീസ് ആണ് കേസെടുത്തത്. മഹല്ല് ഖാസി, പെൺകുട്ടിയുടെ മാതാപിതാക്കൾ, ഭർത്താവ്, വിവാഹത്തിൽ പങ്കെടുത്തവർ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ബാലവിവാഹ നിരോധന നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ഇന്നലെ വിവാഹം നടത്തിയതായി പോലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കേസെടുത്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടത്തിയാൽ അഞ്ച് വർഷം വരെ ജയിൽ ശിക്ഷയും പത്ത് ലക്ഷം രൂപ പിഴയും ശിക്ഷ കിട്ടാവുന്ന വകുപ്പുകളാണ് ബാല വിവാഹ നിരോധന നിയമത്തിലുള്ളത്.

കേസുമായി ബന്ധപ്പെട്ട് കരുവാരക്കുണ്ട് പോലീസ് കസ്റ്റഡിയിലെടുത്തവരുടെ അറസ്റ്റ് ഇന്നുതന്നെ രേഖപ്പെടുത്തുമെന്നാണ് വിവരം. എന്നാൽ ഇത്തരം കേസുകളിൽ ഇരയുടെ ഒരു വിവരവും പുറത്തുവിടാൻ പാടില്ലെന്നാണ് നിയമം. അതുകൊണ്ടുതന്നെ കസ്റ്റഡിയിലെടുത്തവരുടെ പേര് വിവരങ്ങൾ പുറത്ത് വിടില്ല.

Post a Comment

0 Comments