കൊല്ലം : ചവറ നിയോജക മണ്ഡലത്തിലെ സി.പി.എം ഏരിയ സമ്മേളനങ്ങള്‍ ആരംഭിക്കാനിരിക്കെ തേവലക്കര സൗത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എസ്. അനിലിനെ സസ്പെന്‍ഡ് ചെയ്തു. മൂവാറ്റുപുഴ സ്വദേശിനി സി.പി.എം കൊല്ലം, ജില്ലാ കമ്മിറ്റിക്കും സംസ്ഥാന കമ്മിറ്റിക്കും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പരാതിക്കാരിയുടെ ഫോണിലേക്ക് ജോലി വാഗ്ദാനം നൽകി അശ്ലീലം കലര്‍ന്ന സന്ദേശങ്ങള്‍ തുടരെ അയച്ചതായാണ് പരാതിയിൽ ആരോപിക്കുന്നത്.
ഇതിനിടെ, യുവതിയുടെ ഫോണില്‍ നിന്ന് സെക്രട്ടറി വിളിച്ച ശബ്ദസന്ദേശം പുറത്താകുകയും ചെയ്തു. സംഭവത്തെപ്പറ്റി പാര്‍ട്ടിതലത്തില്‍ അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച ഇതുള്‍പ്പെടെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഏരിയ കമ്മിറ്റി കൂടി. സംസ്ഥാന നേതാക്കളായ കെ. സോമപ്രസാദ്, സൂസൻ കോടി, എസ്. സുദേവന് എന്നിവരും കമ്മിറ്റിയില്‍ പങ്കെടുത്തു. ഈ യോഗത്തിന്നെൻ്റെ തീരുമാനത്തിലാണ് അനിലിനെ സസ്പെന്‍ഡ് ചെയ്തത്.
നേതാക്കളുടെ ഇടപെടലുകളെ തുടർന്ന് യുവതി പൊലീസില്‍ പരാതി നല്‍കിയിട്ടില്ല.
0 Comments