Latest Posts

പെരുമണിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചു, ഒരാളുടെ നില ഗുരുതരം.

അഞ്ചാലുംമൂട് : പെരുമണിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചു, ഒരാളുടെ നില ഗുരുതരം. ഹരികൃഷ്ണൻ എന്നയാളാണ് മരിച്ചത്. പ്രാക്കുളം സ്വദേശി അഭിലാഷാണ് ചികിത്സയിലിരിക്കുന്നത്.

ഇന്ന് രാത്രി എട്ട് മണിയോടെയാണ് സംഭവം. അപകടത്തെ തുടർന്ന് ഇരുവരെയും മതിലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഹരികൃഷ്ണൻ മരണപ്പെടുകയായിരുന്നു. മറ്റെയാളെ ജില്ലാ ആശുപത്രിയിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല....








0 Comments

Headline