banner

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്റർ താത്കാലികമായി അടച്ചു!

കൊട്ടാരക്കര : താലൂക്ക് ആശുപത്രിയിലെ  ഓപ്പറേഷൻ തിയേറ്റർ താത്കാലികമായി അടച്ചു. അണുബാധയെ തുടർന്നാണ് ഈ നടപടിയെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. ഇടവേളകളിൽ ശേഖരിക്കാറുള്ള റൂട്ടിൽ പരിശോധന ഫലത്തിലാണ് അണുബാധയെ കുറിച്ച് പരാമർശിക്കുന്നത് ഇതിനെ അടിസ്ഥാനമാക്കിയായിരിക്കണം നടപടി.

ഇതിനെ തുടർന്ന്, 27 വരെയുള്ള ഓപ്പറേഷനുകൾ, പ്രസവങ്ങൾ തുടങ്ങിയവ മറ്റ് ഗവൺമെൻ്റ് ആശുപത്രികളിലേക്ക് കൈമാറ്റം ചെയ്യപ്പെടാനാണ് സാധ്യത. ഓപ്പറേഷൻ തിയേറ്റർ അടച്ചിട്ട സാഹചര്യത്തിൽ ആശുപത്രി സംവിധാനം താളം തെറ്റാതിരിക്കാൻ നിരവധി നടപടികളാണ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്.




Post a Comment

0 Comments