Latest Posts

ക്ഷേത്രത്തിൽ നിന്ന് മോഷണം പോയ പഞ്ചലോഹ വിഗ്രഹം പച്ചക്കറി കടയിൽ, സംഭവം ചിറയിൻകീഴിൽ

ചിറയിൻകീഴ് : ചിറയിൻകീഴ് മുളമൂട് നെടുവേലിൽ ദുർഗ്ഗാദേവി ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹം മോഷണം പോയി. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് മോഷണം നടന്നത്. ഇത് സംബന്ധിച്ച് ക്ഷേത്രഭാരവാഹികൾ പോലീസിൽ പരാതി നൽകിയിരുന്നു. 

പോലീസ് അന്വേഷണം നടക്കുന്നതിനിടയിലാണ് റെയിൽവേ സ്റ്റേഷന് പുറകിലെ പച്ചക്കറിക്കടയിലെ തട്ടിനടിയിൽനിന്ന് നിന്നും വിഗ്രഹം കണ്ടെത്തിയത്. രാവിലെ കട തുറക്കാൻ എത്തിയ കടയുടമ ഒരു ചാക്ക് ശ്രദ്ധയിൽപ്പെടുകയും തുറന്നു നോക്കുമ്പോൾ വിഗ്രഹമാണ് മനസ്സിലാക്കിയ കടയുടമ പോലീസിൽ അറിയിക്കുകയായിരുന്നു. പോലീസും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതിക്കായി അന്വേഷണം ഊർജിതമാക്കി.





0 Comments

Headline