banner

യാത്രക്കാരിയോട് മദ്യലഹരിയില്‍ അപമര്യാദയായി പെരുമാറി; കൊല്ലത്തെ എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍

ഇരുചക്രവാഹന യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതയില്‍ എസ്‌ഐക്ക് സസ്‌പെന്‍ഷന്‍. കൊല്ലം റൂറല്‍ ജില്ലയിലെ കുളത്തൂപ്പുഴ സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ അജിത്ത് കുമാറിനാണ് സസ്‌പെന്‍ഷന്‍. ഇരുചക്രവാഹന യാത്രക്കാരിയോട് അപമര്യാദയായി പെരുമാറുകയും ഡ്രൈവിംഗ് ലൈസന്‍സ് തട്ടിയെടുക്കുകയും ചെയ്‌തെന്ന പരാതിയില്‍ ആണ് നടപടി.

ഡ്യൂട്ടിയില്‍ ഇല്ലാതിരുന്ന സമയത്ത് മദ്യപിച്ച് ഇരുചക്രവാഹനയാത്രക്കാരിയെ തടഞ്ഞ് മോശം വാക്കുകള്‍ പ്രയോഗിച്ചുവെന്നായിരുന്നു പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ കുളത്തൂപ്പുഴ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിനെത്തുടര്‍ന്നാണ് നടപടി. കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവി കെബി രവിയാണ് സസ്‌പെന്‍ഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. 




Post a Comment

0 Comments