തൃശൂര്‍ ചാലക്കുടി സ്വദേശി നിമിഷ ബിജോ, പത്തനംതിട്ട പുലിയൂര്‍ സ്വദേശി ഉണ്ണി എന്നിവരാണ് അറസ്റ്റിലായത്. പള്ളിയോടസംഘം നല്‍കിയ പരാതിയിലാണ് അറസ്റ്റ്.
അറസ്റ്റിന് ശേഷം ഇരുവരേയും ജാമ്യത്തിൽ വിട്ടയച്ചു. പള്ളിയോടമാണെന്ന് അറിയാതെയാണ് വള്ളത്തിൽ കയറിയതെന്നും ആചാര പ്രകാരമുള്ള പ്രായശ്ചിത്തം ചെയ്യാൻ സന്നദ്ധയാണെന്നും നിമിഷ അറസ്റ്റിന് ശേഷം പ്രതികരിച്ചു. പള്ളിയോട സേവാ സംഘം നൽകിയ പരാതിയിലാണ് നടപടി. ആചാരാനുഷ്ഠാനങ്ങളെയും, വിശ്വാസങ്ങളെയും വെല്ലുവിളിച്ച് ചിത്രീകരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്.
0 تعليقات