Latest Posts

കൊല്ലത്ത്, യുവാവിനെ ആക്രമിച്ച ശേഷം ഒളിവിൽപോയ ആളെ പൊലീസ് പിടികൂടി

കൊല്ലം / പളളിത്തോട്ടം : കടപ്പുറം പുറംപോക്കിൽ കൊടിമരം ജംഗ്ഷന് സമീപം സെഞ്ച്വറിനഗർ 158 ൽ ജയിംസ് മകൻ ചെണ്ടഅനി എന്നറിയപ്പെടുന്ന ജോസ് ജയിംസ് (36) ആണ് പോലീസ് പിടിയിലായത്. കഴിഞ്ഞ ഏപ്രിൽ രണ്ടാം വാരമാണ് ആക്രമണം നടന്നത്. സംഭവത്തിന് ശേഷം ഇയാൾ ഒളിവിലായിരുന്നു. 

ഇയാളുടെ കൂടെ ആക്രമണത്തിൽ പങ്കെടുത്ത മൂന്ന് പേർ പലപ്പോഴായി പള്ളിത്തോട്ടം പോലീസ് പിടികൂടിയിരുന്നു. റോഡിലൂടെ മോട്ടോർ സൈക്കിളിൽ സഞ്ചരിച്ച് വന്ന പളളിത്തോട്ടം സ്വദേശി ലൗലാന്റിൽ സക്കീർ മകൻ ഷാനുവിനെയാണ് ആക്രമിച്ച് ഇയാൾ സഞ്ചരിച്ച് വന്ന മോട്ടോർ സൈക്കിൾ നശിപ്പിച്ചത്. കമ്പിവടി കൊണ്ടുള്ള അടിയേറ്റ് എല്ലിന് പൊട്ടൽ ഉണ്ടായി ഗുരുതരമായി പരിക്കേറ്റ് ഷാനുവിനെ കൊല്ലത്തെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 

സംഭവത്തിന് ശേഷം കൊല്ലം വിട്ട് പോയ പ്രതി തിരികെ വന്നതായി ജില്ലാ പോലീസ് മേധാവി റ്റി. നാരയാണൻ  ഐ.പി.എസ്സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. പള്ളിത്തോട്ടം ഇൻസ്പെക്ടർ ഫയാസ്. ആർ, സബ്ബ് ഇൻസ്പെക്ടർമാരായ അനിൽ ബേസിൽ, സജീവ് എൻ.ആർ, എ.എ സ്സ്.ഐ മാരായ ശ്രീകുമാർ, സജയൻ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്റ് ചെയ്തു.


0 Comments

Headline