banner

പട്രോളിംഗ് ഡ്യൂട്ടിക്കിടെ ഔദ്യോഗിക വാഹനത്തിൽ ലൈംഗിക ബന്ധം, തെളിവായി ശബ്ദങ്ങൾ

പട്രോളിംഗ് ഡ്യൂട്ടിക്കിടെ ഔദ്യോഗിക  വാഹനത്തില്‍ വച്ച് ലൈംഗിക വേഴ്ചയിൽ ഏര്‍പ്പെട്ട രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. വിചാരണയ്ക്കൊടുവിലാണ് വിധി പ്രകാരം ഇരുവർക്കും ജോലി നഷ്‍ടമായത്. കാറിലെ സംഭാഷണങ്ങളും ശബ്‍ദശകലങ്ങളും വാഹത്തിലെ വയര്‍ലെസ് സംവിധാനത്തിലൂടെ കൺട്രോൾ സെല്ലിലേക്കും മറ്റ് ഉദ്യോഗസ്ഥർക്കും എത്തിയതിനെ തുടർന്നാണ് ഇരുവർക്കുമെതിരെ വിചാരണ ആരംഭിച്ചത്. ഇംഗ്ലണ്ടിലെ സറേ കൌണ്ടിയിൽ 2019 ലാണ് വിചിത്രമായ സംഭവ കഥ അരങ്ങേറിയത്.

2019 ലാണ്  ഇരുവരെയും വിചാരണയിലേക്ക് നയിച്ച കേസ് ആരംഭിക്കുന്നത്. തെക്കു കിഴക്കന്‍ ഇംഗ്ലണ്ടിലെ സറേ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരായ മോളി എഡ്വേർഡ്‌സും പിസി റിച്ചാർഡ് പാറ്റണുമാണ് ഡ്യൂട്ടിക്കിടെ പട്രോളിംഗ് വാഹനത്തിൽ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. വിചാരണയ്ക്കൊടുവിൽ ഇവരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടി കാട്ടുന്നത്.  2019 ജൂണിനും സെപ്റ്റംബറിനും ഇടയിൽ പൊതുസ്ഥലത്ത് ഡ്യൂട്ടിയിലായിരിക്കുമ്പോൾ ഒരു പോലീസ് വാഹനത്തിൽ ഇവര്‍ ലൈംഗിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നുവെന്ന് ആരോപിക്കപ്പെട്ടു. 

അവരുടെ ലൈംഗിക ബന്ധത്തിന്  തുടരാൻ വേണ്ടി പട്രോളിംഗ് വാഹനത്തിന് പതിനഞ്ച് മിനിറ്റ് ദൂരം മാത്രമുള്ള നൈറ്റ്ക്ലബ്ബിന് സമീപം ഗുരുതരമായ ആക്രമണത്തിന് ഇരയായ രണ്ടുപേരെ സഹായിക്കാൻ അഭ്യർത്ഥിച്ച കോൾ ഇവർ സ്വീകരിച്ചില്ലെന്നും വിചാരണാ പാനലിൽ ആരോപണം ഉയർന്നു. 

കാറിലെ ഉണ്ടായിരുന്ന രഹസ്യ റെക്കോർഡിങ്ങ് സംവിധാനത്തിലെ സംഭവം നടക്കുമ്പോഴുള്ള ശബ്ദങ്ങൾ അച്ചടക്ക സമിതി പാനൽ കേട്ടിരുന്നു. അടിയന്തിര സഹായം അഭ്യര്‍ത്ഥിച്ചുള്ള ഈ കോളുകള്‍ക്ക് ശേഷമുള്ള സംഭാഷണങ്ങളുടെ ട്രാൻസ്ക്രിപ്റ്റുകളിൽ നിന്ന് ഉദ്യോഗസ്ഥര്‍ ലൈംഗിക പ്രവർത്തനം തുടരുന്നതായി വ്യക്തമാണെന്ന് പാനൽ ചെയർ ജോൺ ബാസെറ്റ് വിധി റിപ്പോർട്ടിൽ പറഞ്ഞു. രണ്ട് ഉദ്യോഗസ്ഥരും തമ്മിലുള്ള 'ലൈംഗിക ബന്ധങ്ങളിൽ ഏർപ്പെടുമ്പോഴുണ്ടാകുന്ന ശബ്ദ ഭാവങ്ങൾ' പിടിച്ചെടുത്തു എന്നാണ് അച്ചടക്കസമിതി പറയുന്നത്.  ഗുരുതരമായ കൃത്യവിലോപം എന്നു ഈ പ്രവര്‍ത്തിയെ വിശേഷിപ്പിച്ച അച്ചടക്കംസംമിതി, ഇത് പൊതുജനങ്ങൾ അതിരുകടന്നതായി കണക്കാക്കുമെന്നും വിധിയില്‍ വ്യക്തമാക്കി. 


Post a Comment

0 Comments