കോട്ടയം : കാഞ്ഞിരപ്പള്ളിയിലെ നാലു മാസം പ്രായമുള്ള കുഞ്ഞിൻ്റെ മരണം കൊലപാതകമെന്ന് പൊലീസ്. കുഞ്ഞിൻ്റെ മാതാവ് തന്നെയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. കുഞ്ഞിൻ്റെ മാതാവിന് മാനസിക പ്രശ്നമുണ്ടെന്നും ഇതിനു ചികിത്സയിലായിരുന്നെന്നും പറഞ്ഞു.
കുഞ്ഞു കരയുന്നത് കാരണം തൻ്റെ ഉറക്കം നഷ്ടപ്പെടുപെട്ടെന്നും അത്കൊണ്ട് വായും മൂക്കും പൊത്തി പിടിച്ചെന്നും അമ്മ പൊലീസിനോട് സമ്മതിച്ചതായാണ് ലഭ്യമാകുന്ന വിവരം.
നിലവിൽ മാതാവിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മാനസിക വിദഗ്ദർ പരിശോധന നടത്തിയ ശേഷം കോടതിയുടെ അനുമതിയോടെ അറസ്റ്റ് തീരുമാനിക്കുമെന്നു പോലീസ് പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ചയാണ് കൂവപ്പള്ളി സ്വദേശികളായ ദമ്പതികളുടെ നാലു മാസം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ വിവരം അമ്മ തന്നെയാണ് പ്രദേശവാസികളെ അറിയിച്ചത്.
0 Comments