banner

പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് കൊലക്കേസ് പ്രതി രക്ഷപെട്ടു, പ്രതിക്കായി നഗരത്തിൽ വ്യാപക തിരച്ചിൽ

സുജിത്ത് കൊട്ടിയം
തിരുവനന്തപുരം : പൂജപ്പുര സെൻട്രൽ
ജയിലിൽ നിന്ന് കൊലക്കേസ് പ്രതി
ചാടിപ്പോയി. തൂത്തുക്കുടി സ്വദേശി ജാഹിർ ഹുസൈനാണ് ജയിലിൽ നിന്ന് രക്ഷപ്പെട്ടത്.

ജോലിക്കായി സെല്ലിന് പുറത്തിറക്കിയ
ശേഷം ഇയാളെ കാണാതാവുകയായിരുന്നു. പൊലീസും ജയിൽവകുപ്പ് ഉദ്യോഗസ്ഥരും
ഇയാൾക്കായി തെരച്ചിൽ നടത്തുകയാണ്. 2017ൽ തിരുവനന്തപുരം നഗരത്തിൽ നടന്ന
ഒരു കൊലപാതകത്തിൽ പ്രതിയായാണ്
ഇയാൾ ജയിലിലെത്തുന്നത്.
തിരുവനന്തപുരം നഗരത്തിൽ പൊലീസ്
വ്യാപക തെരച്ചിൽ നടത്തുകയാണ്.



إرسال تعليق

0 تعليقات