അർജന്റീന ബ്രസീലിലെ ക്വാറന്റൈൻ നിയമങ്ങൾ ലംഘിച്ചെന്ന് പറഞ്ഞാണ് ഹെൽത്ത് ഒഫീഷ്യൽസ് കളിക്കളത്തിലിറങ്ങിയത്.
അർജന്റീനയുടെ പ്രീമിയർ ലീഗ് താരങ്ങളായ എമിലിയാനോ മാർട്ടിനെസ്,ബുയൻഡിയ,റൊമേരോ,ലോ സെൽസോ എന്നിവർ ക്വാറന്റൈൻ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് കാണിച്ചാണ് ഒഫീഷ്യൽസ് കളിക്കളത്തിലേക്ക് ഇറങ്ങിയ തെന്നാണ് റിപ്പോർട്ടുകൾ.
ഇംഗ്ലണ്ടിൽ നിന്നെത്തിയ താരങ്ങൾ ക്വാറൻടൈൻ നിയമങ്ങൾ പാലിച്ചില്ലെന്നും അതുകൊണ്ട് തന്നെ താരങ്ങളെ അർജൻറീനയിലേക്ക് തിരിച്ചയക്കാനാണ് കളിക്കിടെ അധികൃതർ ശ്രമിച്ചത്.
ഇംഗ്ലണ്ടിൽ നിന്നും വരുന്നവർക്ക് 14ദിവസത്തെ നിർബന്ധിത ക്വാറന്റൈൻ വേണമെന്നാണ് ബ്രസീലിലെ നിയമം. ഇത് അർജന്റീനിയൻ താരങ്ങൾ തെറ്റിച്ചെന്നാണ് ആരോപണം.
എമിലിയാനോ മാർട്ടിനെസ്സ്,റൊമേരോ, ലോ സെൽസോ എന്നിവർ ഉൾപ്പെട്ട ഒഫീഷ്യൽ ലൈനപ്പ് സൗത്ത് അമേരിക്കൻ ഫുട്ബോൾ ഫെഡറേഷൻ മത്സരം ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് പ്രസിദ്ധീകരിച്ചിരുന്നു. ബ്രസീൽ- അർജന്റീന രണ്ടാം പാദ മത്സരം നവംബർ 16ന് നടക്കും.
0 Comments