banner

സംസ്ഥാനത്തെ പെന്‍ഷന്‍ പ്രായം അൻപത്തിയേഴ് വയസ്സായി വര്‍ധിപ്പിക്കണമെന്ന് ശുപാര്‍ശ.

11-ാം ശമ്പള പരിഷ്‌കരണ കമ്മീഷന്‍ വ്യാഴാഴ്ച നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തി ദിവസം ആഴ്ചയില്‍ അഞ്ച് ദിവസമാക്കി കുറയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്

ഇതിനനുസരിച്ച്‌ ജോലി ചെയ്യുന്ന സമയം വര്‍ധിപ്പിക്കണം. 

പകല്‍ 10 മുതല്‍ 5 വരെയാണ് ഇപ്പോള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ജോലി ചെയ്യുന്നത്. ഉച്ചയ്ക്ക് 1.15 മുതല്‍ 2 വരെ ഇടവേളയാണ്. പ്രവൃത്തി ദിനം നഷ്ടപ്പെടുന്നതിനു പരിഹാരമായി പ്രവൃത്തി സമയം രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 ആക്കി ദീര്‍ഘിപ്പിക്കാനും കമ്മിഷന്റെ നിര്‍ദ്ദേശമുണ്ട്.

കൂടാതെ സര്‍വീസിലിരിക്കെ മരണമടയുന്നവരുടെ കുടുംബത്തിന് പൂര്‍ണ പെന്‍ഷന്‍ നല്‍കണം. പട്ടിക വിഭാഗങ്ങള്‍ക്കും ഒബിസി വിഭാഗങ്ങള്‍ക്കും മാറ്റിവച്ചിട്ടുള്ള സംവരണത്തിന്റെ 20% ആ വിഭാഗത്തില്‍ സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം.

വര്‍ഷത്തിലെ അവധി ദിനങ്ങള്‍ 12 ആക്കി കുറയ്ക്കണം. ജന ജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള ആഘോഷങ്ങളോ മറ്റോ ഉണ്ടെങ്കില്‍ മാത്രമേ പ്രാദേശിക അവധികള്‍ അനുവദിക്കേണ്ടതുള്ളൂ. ആര്‍ജിതാവധി വര്‍ഷം 30 ആക്കി ചുരുക്കണം. ഓരോ വകുപ്പും വീട്ടിലിരുന്നു ചെയ്യാവുന്ന ജോലികള്‍ കണ്ടെത്തണം. നിലവിലെ സാഹചര്യത്തില്‍ വീട്ടിലിരുന്ന് ഉദ്യോഗസ്ഥര്‍ക്ക് ജോലി ചെയ്യാനുള്ള അവസരം മാറി മാറി നല്‍കണം. കാലികമായ മാറ്റങ്ങള്‍ കണക്കിലെടുത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം പരിഷ്‌കരിക്കണമെന്നും നിർദ്ദേശമുണ്ട്.

Post a Comment

0 Comments