വെടിവെപ്പിൽ, സംഘ തലവൻ ജിതേന്ദർ ഗോഗിയെ കൂടാതെ മൂന്നു പേർ കൂടി കൊല്ലപ്പെട്ടിട്ടുണ്ട്. അഭിഭാഷകരുടെ വേഷത്തിലെത്തിയ അക്രമി സംഘം വെടിയുതിർത്തതോടെ ഇവരിൽപ്പെടാത്ത നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സുരക്ഷയെ മുൻ നിർത്തി പൊലീസുകാർ തിരിച്ചു വെടിവെക്കുകയും ചെയ്തിതിട്ടുണ്ട്. നാല് പേരിൽ രണ്ട് പേർ മരിച്ചത് പൊലീസ് നടത്തിയ വെടിവെയ്പ്പിലാണ്.
ഇന്ന് ഉച്ചയോടെയാണ് വെടിവെപ്പുണ്ടായത് സംഭവത്തെ തുടർന്ന് കോടതിയുടെ സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. കൊല്ലപ്പെട്ടവരുടെ മൃതദേഹം സമീപത്തെ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഡൽഹി പൊലീസ് അറിയിച്ചു. സംഭവത്തിൽ കുടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Published By : Inshad Sajeev
0 Comments