വാഷിങ്ടൺ : ഇന്ത്യയിൽ പൗരസ്വാതന്ത്ര്യത്തിന് ഇടിവുണ്ടായതായി റിപ്പോർട്ട്. 2014ലെ എൻ.ഡി.എ. ഗവൺമെൻ്റ് അധികാരത്തിൽ എത്തിയതിന് ശേഷം രാജ്യത്തെ പൗരസ്വാതന്ത്ര്യത്തിന് ഇടിവുണ്ടായതായാണ് യു.എസ്. ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഫ്രീഡം ഹൗസിന്റെ റിപ്പോർട്ടിൽ പറയുന്നു. ജനാധിപത്യം ആക്രമിക്കപ്പെടുന്നതായി തലക്കെട്ട് നൽകിയ റിപ്പോർട്ടിൽ ന്യൂനപക്ഷത്തെ അടിച്ചർത്തുന്നതായും പരാമർശമുണ്ട്.
2014 - നുശേഷം മനുഷ്യാവകാശ സംഘടനകൾക്കുമേലുള്ള ഭരണസിരാകേന്ദ്രങ്ങൾ സമ്മർദം ചെലുത്തുന്നതായും, മാധ്യമപ്രവർത്തകരും സന്നദ്ധപ്രവർത്തകരും നേരിടുന്ന ഭീഷണി, മുസ്‌ലിങ്ങൾ ഉൾപ്പെടുന്ന ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമങ്ങൾ എന്നിവ രാജ്യത്തെ പൗരസ്വാതന്ത്ര്യത്തെ ബാധിച്ചതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ന്യൂനപക്ഷങ്ങൾക്കെതിരായ വിവേചനം 2019-ലെ രണ്ടാം എൻ.ഡി.എ. സർക്കാരിന്റെ തുടക്കത്തോടെ വർധിച്ചു. ആഗോളജനാധിപത്യ നേതൃസ്ഥാനം വെടിഞ്ഞ ഇന്ത്യ സങ്കുചിതമായ ദേശീയ, മത താത്പര്യങ്ങളിലേക്ക് ചുരുങ്ങിയതായും റിപ്പോർട്ട് വിമർശിക്കുന്നു.
പൗരത്വനിയമഭേദഗതിക്കെതിരായ പ്രതിഷേധത്തെ അടിച്ചമർത്തിയതും കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ അടച്ചുപൂട്ടലിൽ കുടിയേറ്റത്തൊഴിലാളികൾക്ക് നേരിടേണ്ടിവന്ന കഷ്ടപ്പാടുകളും ഇന്ത്യയുടെ പ്രകടനത്തെ പ്രതികൂലമായി ബാധിച്ചതായും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.
0 Comments