banner

പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല വിഡിയോ കണ്ട സംഭവത്തിൽ റിട്ട. എസ്.ഐ പിടിയിൽ

പാലക്കാട് : പതിനെട്ട് വയസ്സ് തികയാത്ത കുട്ടികളുടെ അശ്ലീല ചുവയുള്ള വിഡിയോ ദൃശ്യങ്ങൾ കണ്ട സംഭവത്തിൽ  റിട്ട. എസ്ഐ പിടിയിലായി. കോട്ടായി​ കരി​യങ്കോട് സ്വദേശി​ രാജശേഖരൻ (60) നെയാണ് അറസ്റ്റ് ചെയ്തത്. 

ഇന്റർപോളിന്റെയും സൈബർ ഡോമിന്റെയും നീരിക്ഷണത്തിലായിരുന്ന ഇയാളെ നിർദ്ദേശം നൽകിയതിനെ തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഓൺലൈനിൽ അശ്ലീലദൃശ്യങ്ങൾ സ്ഥിരമായി കാണുന്നവരെ പിടികൂടുന്നതിനായി സൈബർ സെല്ലിന്റെ കീഴിൽ സ്‌പെഷ്യൽ ടീം രൂപീകരിച്ചി​രുന്നു. 

പാലക്കാട് ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ ഓപ്പറേഷൻ പി ഹണ്ട് എന്ന പേരിട്ടായിരുന്നു പരി​ശോധന. ഓൺലൈനിൽ കുട്ടി​കളുടെ അശ്ലീലം കാണുന്നവർക്കെതി​രെ ശക്തമായ നടപടി​ സ്വീകരി​ക്കാൻ സൈബർ ഡോമും ഇന്റർപോളും നി​ർദ്ദേശം നൽകി​യതി​നെ തുടർന്നായി​രുന്നു പരി​ശോധനയും അറസ്റ്റും. 

അറസ്റ്റി​ലായ ഉടൻ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ട രാജശേഖരനെ ചി​കി​ത്സയ്ക്കായി​ ജി​ല്ലാ ആശുപത്രി​യി​ൽ പ്രവേശി​പ്പി​ച്ചു.

Post a Comment

0 Comments