banner

പ്രൈമറി ക്ലാസുകള്‍ ആദ്യം തുറക്കുന്നതിനോട് അനുകൂലിക്കുകയില്ലെന്ന് സ്‌കൂള്‍ മാനേജ്‌മെന്റുകള്‍

തിരുവനന്തപുരം : സംസ്ഥാനത്ത് പ്രൈമറി ക്ലാസുകൾ ആദ്യം തുറക്കുന്നതിനോട് അനുകൂലിക്കുക ഇല്ലന്ന് സ്‌കൂൾ മാനേജ്‌മെന്റുകൾ. ചെറിയ കുട്ടികളെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച്‌ സ്‌കൂളുകളിൽ ഇരുത്തുക എന്നത് എളുപ്പമാകില്ല എന്നതാണ് കാരണം ആയി മാനേജ്മെന്റുകൾ പറയുന്നത്

ഒന്നു മുതൽ ഏഴുവരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികളെ സ്‌കൂളിൽ കൊണ്ടുവരണമെന്ന സർക്കാർ തീരുമാനത്തോട് മിക്ക സ്‌കൂൾ മാനേജ്‌മെന്റുകൾക്കും യോജിപ്പില്ല. 
ഓരോ സ്‌കൂളിന്റെയും പരിമിതികളും സാദ്ധ്യതകളും പരിഗണിച്ച്‌ ക്‌ളാസുകൾ തുടങ്ങുന്ന രീതി തീരുമാനിക്കാൻ അനുവദിക്കണമെന്നാണ് മാനേജുമെന്റുകളുടെ ആവശ്യം
10, 12, ക്ലാസുകൾ എങ്ങനെ പോകുന്നു എന്ന് വിലയിരുത്തിയ ശേഷം മാത്രമേ മറ്റ് ക്ലാസുകളിലെ ഓഫ് ലൈൻ പഠനം സംബന്ധിച്ച്‌ തീരുമാനമെടുക്കാനാവൂ എന്നാണ് മാനേജ്‌മെന്റുകൾ അഭിപ്രായപ്പെടുന്നത്. 
അതേസമയം സ്‌കൂളുകൾ തുറക്കലുമായി ബന്ധപ്പെട്ട് ആരോഗ്യ- വിദ്യാഭ്യാസ വകുപ്പിന്റെ സംയുക്ത യോഗം വ്യാഴാഴ്ച ചേരും. ഇരു വകുപ്പ് മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.




Post a Comment

0 Comments