banner

മുതിർന്ന മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ.എം റോയ് അന്തരിച്ചു

പ്രമുഖ മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ എം റോയ് വിടവാങ്ങി. പത്രപ്രവര്‍ത്തകന്‍, നോവലിസ്റ്റ്, അധ്യാപകന്‍ എന്നീ നിലയില്‍ പ്രസിദ്ധിയാര്‍ജിച്ച ബഹുമുഖ പ്രതിഭയായിരുന്നു. ദീ​ര്‍​ഘ​നാ​ളാ​യി പ​ക്ഷാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. കൊ​ച്ചി ക​ട​വ​ന്ത്ര​യി​ലെ വ​സ​തി​യി​ല്‍ ശനിയാഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 ഓ​ടെ​യാ​യി​രു​ന്നു അ​ന്ത്യം.

കേരളപ്രകാശം എന്ന പത്രത്തിലൂടെയാണ് ആദ്യമായി മാധ്യമപ്രവര്‍ത്തനത്തിലേക്ക് പ്രവേശിച്ചത്. പിന്നീട് കേരള ഭൂഷണം, ദേശ ബന്ധു, ദി ഹിന്ദു, എകണോമിക് ടൈംസ് എന്നീ പത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. മംഗളം ദിനപത്രത്തിന്റെ ജനറല്‍ എഡിറ്റര്‍ പദവിയില്‍ നിന്നുമാണ് അദ്ദേഹം സജീവ മാധ്യമപ്രവര്‍ത്തനത്തില്‍ നിന്നും വിരമിക്കുന്നത്.

കേരള പത്രപ്രവര്‍ത്തക യൂണിയന്റെ പ്രസിഡന്റായി രണ്ടു തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇന്‍ഡ്യന്‍ ഫെഡറേഷന്‍ ഒഫ് വര്‍കിംഗ് ജേര്‍ണലിസ്റ്റിന്റെ സെക്രടറി ജനറലായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി മാധ്യമ പുരസ്‌കാരങ്ങള്‍ക്കും ഇദ്ദേഹം അര്‍ഹനായിട്ടുണ്ട്.

സംസ്ഥാന സര്‍കാരിന്‍റെ ഉന്നത മാധ്യമപുരസ്ക്കാരമായ സ്വദേശാഭിമാനി-കേസരി, സഹോദരന്‍ അയ്യപ്പന്‍ പുരസ്‌കാരം തുടങ്ങിയ ഒട്ടേറെ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.

إرسال تعليق

0 تعليقات