banner

സംസ്ഥാനത്ത് വിവിധ അപകടങ്ങളിലായി ഏഴ് മരണം, നിരവധി പേർക്ക് പരിക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി ഉണ്ടായ വാഹനാപകടങ്ങളിൽ ജീവൻ പൊലിഞ്ഞത് ഏഴു പേർക്ക്. നിരവധി പേർക്ക് പരിക്കേറ്റു. 

കോട്ടയത്തുണ്ടായ അപകടമായിരുന്നു ഇന്ന് ആദ്യമായി റിപ്പോർട്ട് ചെയ്ത അപകടം. ടിപ്പർ ലോറിക്ക് പിന്നിൽ കാർ ഇടിച്ചാണ് ഇവിടെ രണ്ട് പേർ മരിച്ചത്. മറ്റൊന്ന് തൃശൂരിൽ നിന്നായിയിരുന്നു വില്ലടത്ത് ബൈക്കുകൾ കൂട്ടിയിടിച്ച്  രണ്ടു യുവാക്കൾ മരിച്ചു.

നിർമ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന ഹൈവേയായ മണിമലയിലായിരുന്നു അപകടം. വാഴൂർ ഇളങ്ങോയി സ്വദേശികളായ  രേഷ്മ(30), ഷാരോൺ (18) എന്നിവരാണ് ഇവിടെയുണ്ടായ അപകടത്തിൽ മരിച്ചത്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.

തൃശൂർ വില്ലടം പുതിയ പാലത്തിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. രണ്ടു പേർക്ക് ഗുരുതര പരിക്കേറ്റു. കുണ്ടുകാട് സ്വദേശി കാഞ്ഞിരത്തിങ്കൽ ദിലീപ്, ചേലക്കര സ്വദേശി കൊട്ടയാട്ടിൽ അഷ്കർ (22) എന്നിവരാണ് മരിച്ചത്. കരുവാൻകാട് സ്വദേശികളായ വിജീഷ്, ജിസ്മോൻ എന്നിവർക്കാണ് പരിക്ക്.  

കോട്ടയം വൈക്കം വലിയ കവലയ്ക്ക് സമീപം ആംബുലൻസ് അപകടത്തിൽ പെട്ട് യുവതി മരിച്ചു. തലയോലപ്പറമ്പ് മേഴ്‌സി ആശുപത്രിയിലെ ശുചീകരണ തൊഴിലാളി സനജയാണ് മരിച്ചത്. നിയന്ത്രണം വിട്ട ആംബുലൻസ് വൈദ്യുതി പോസ്റ്റിലും മതിലിലും ഇടിക്കുകയായിരുന്നു. പണിമുടക്ക് ദിവസം ആശുപത്രിയിലെ ആംബുലൻസിൽ ജീവനക്കാരെ കൊണ്ടുപോകുന്നതിന് ഇടയിലായിരുന്നു അപകടം. മൂന്ന് ജീവനക്കാർക്ക് പരിക്കുണ്ട്. മലപ്പുറം പൊന്നാനിയിൽ വാഹനാപകടത്തിൽ പ്രാദേശിക ചാനൽ പ്രവർത്തകൻ മുതിരപ്പറമ്പിൽ വിക്രമാദിത്യൻ മരിച്ചു. എടപ്പാൾ റോഡിൽ പുഴമ്പ്രത്ത് കാറും ബൈക്കും കൂട്ടിയിടിച്ചായിരുന്നുഅപകടം.

മലപ്പുറം എടരിക്കോട് ദേശീയപാതയിൽ കാറും മിനിലോറിയും കൂട്ടിയിടിച്ച് പിഞ്ചുകുഞ്ഞും മരിച്ചു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. തിരൂരങ്ങാടി മുന്നിയൂർ സ്വദേശി റഷീദിന്‍റെ മകൾ ആയിഷയാണ് മരിച്ചത്. കുട്ടിയുടെ രക്ഷിതാക്കളടക്കം മൂന്ന് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

0 Comments