banner

ടര്‍ഫ് കോര്‍ട്ട് നിര്‍മ്മാണത്തിനിടെ വൈദ്യുതാഘാതമേറ്റ് പതിനേഴുകാരന് ദാരുണാന്ത്യം.

പെരിന്തൽമണ്ണ : ടർഫ് കോർട്ട് നിർമാണത്തിനിടെ വൈദ്യുതാഘാതമേറ്റ് പ്ലസ് വൺ വിദ്യാർത്ഥിയായ പതിനേഴുകാരന് ദാരുണാന്ത്യം. പാലൊളിപറമ്പിൽ സ്വദേശിയായ ഹാഷിർ (17) ആണ് ഇന്നലെ മരണപ്പെട്ടത്.

ബുധനാഴ്ച ഉച്ചതിരിഞ്ഞ് 2.30 ഓടെയാണ് സംഭവം. പാലൊളിപറമ്പിൽ, ടർഫ് കോർട്ട് നിർമാണത്തിനിടെ വൈദ്യുതാഘാതമേറ്റ് തെറിച്ചുവീഴുകയായിരുന്നു തുടർന്ന് ഹാഷിറിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആനമങ്ങാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ്.

إرسال تعليق

0 تعليقات