banner

മിണ്ടാപ്രാണികളോട് ലൈംഗികാതിക്രമം; നട്ടം തിരിഞ്ഞ് നാട്ടുകാർ, സംഭവം കൊല്ലത്ത്


കൊല്ലം : മിണ്ടാപ്രാണികളോടാണ് ലൈംഗിക അതിക്രമം നടത്തുകയും, ഇവയെ ക്രൂരമായി ഉപദ്രവിക്കുകയും ചെയ്തയാളെ കൊണ്ട് നട്ടം തിരിഞ്ഞ് നാട്ടുകാർ. കൊല്ലം മയ്യനാട് പഞ്ചായത്ത് 10-ആം വാർഡിലെ ഇരുപതോളം ക്ഷീരകർഷകരുടെ കണ്ണുകാലികളെയാണ് ഉപദ്രവിച്ചതായി പരാതിയുള്ളത്. പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറിയിരുന്നെന്നും തെളിവില്ലെന്ന കാരണത്താൽ പൊലീസ് കേസെടുക്കാത്തതെ വിട്ടയച്ചെന്നുമാണ് ആരോപണം.

മയ്യനാട് റെയിൽവേ സ്റ്റേഷനു സമീപം രാജ് ഭവനിൽ ക്ഷീരകർഷകനായ തമ്പിയുടെ കണ്ണുകാലികളെ കഴിഞ്ഞ 8 മാസത്തിനിടയിൽ അഞ്ചിലേറെ തവണ ഉപദ്രവിച്ചു. ഇക്കഴിഞ്ഞ ഓഗസ്റ്റ് പത്താം തീയതി പുലർച്ചെ രണ്ട് മണിയോടെ തൊഴുത്തിൽ നിന്നും ശബ്ദം കേട്ട് പുറത്തിറങ്ങിയ തമ്പി യുവാവിനെ നേരിട്ട് കാണുകയും പിടികൂടാൻ ശ്രമിച്ചപ്പോൾ ഇയാൾ ഓടി രക്ഷപ്പെടുകയും ചെയ്തു.

രാത്രിയിൽ വീടുകളുടെ മതിലുകൾ ചാടി അകത്തു കടക്കുന്ന യുവാവ് തൊഴുത്തുകളിൽ കെട്ടിയിരിക്കുന്ന പശുക്കളെ കയർ കൊണ്ട് വരിഞ്ഞു മുറുക്കി ലൈംഗികമായി ഉപദ്രവിക്കുകയും, പശുക്കളുടെ അകിടിൽ പാറക്കല്ലു കൊണ്ട് പരിക്കേൽപ്പിക്കുകയുമാണ് പതിവ്. പ്രദേശത്തെ മറ്റ് പല ക്ഷീര കർഷകരുടെയും പശുക്കൾക്ക് നേരത്തേയും സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

ഇയാളുടെ സി.സി.ടി.വി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ച് മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രി ജെ.ചിഞ്ചുറാണിയ്ക്ക് ആവശ്യമായ പരാതിയും നൽകിയിട്ടുണ്ട്.

Post a Comment

0 Comments