banner

ആൺകുട്ടികളോട് ലൈംഗികാതിക്രമം, ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ

കൊച്ചി : ട്യൂഷൻ എടുക്കാനെന്ന വ്യാജേനെ, ആൺകുട്ടികളെ വിളിച്ചു വരുത്തി കുട്ടികൾക്കുനേരെ ലൈംഗികാതിക്രമം നടത്തിയ ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ. ശ്രീമൂലനഗരം സൗത്ത് വെള്ളാരപ്പിള്ളി കൂട്ടുങ്കൽ വീട്ടിൽ ജയിംസ് (59) ആണ് നെടുമ്പാശേരി പോലീസിന്റെ പിടിയിലായത്. അധ്യാപകനെതിരെ വിദ്യാർത്ഥികളായ നിരവധി കുട്ടികൾ തങ്ങൾക്ക് നേരെ ലൈംഗികാതിക്രമം കാണിച്ചുവെന്ന പരാതി നൽകിയതിനെ തുടർന്നാണ് കേസെടുത്ത് അന്വേഷണം നടത്തിയത്.

കേസ് രജിസ്റ്റർ ചെയ്ത വേളയിൽ തന്നെ ഇയാൾ ഒളിവിൽ പോയിരുന്നു. തുടർന്ന് ജില്ലാ പോലീസ് മേധാവി കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്. ഇയാൾക്ക് ഒളിവിൽ കഴിയാൻ സഹായം ചെയ്തവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന്  എസ്.പി കാർത്തിക് അറിയിച്ചു.

നെടുമ്പാശേരി എസ്.എച്ച്.ഒ പി.എം ബൈജു, എസ്.ഐ. അനീഷ് കെ.ദാസ്, എ.എസ്.എ മാരായ ബിജേഷ്, ബാലചന്ദ്രൻ, അഭിലാഷ്, എസ്.സി.പി ഒമാരായ റോണി, ജിസ്മോൻ, യശാന്ത് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുളളത്.




إرسال تعليق

0 تعليقات