തിരുവനന്തപുരം : പൂവാറില്‍ യുവാവിനെ മര്‍ദിച്ച എസ്.ഐക്ക് സസ്പെന്‍ഷന്‍. ഓട്ടോറിക്ഷാ തൊഴിലാളിയായ സുധീർഖാനെ മർദ്ദിച്ച സംഭവത്തിൽ, ജെ.എസ്. സനലിനെതിരെയാണ് നടപടി.
പൂവാർ പെട്രോൾപമ്പിന് മുൻപിൽ വച്ച് ഓട്ടോറിക്ഷാ തൊഴിലാളിയായ സുധീർഖാനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഭാര്യയെ ബസ് കയറ്റിവിട്ട ശേഷം നിൽക്കുമ്പോഴായിരുന്നു ഇത്. തന്നെ കസ്റ്റഡിയിലെടുക്കുന്നതെന്ന് എന്തിനാണ് എന്ന് ചോദിച്ചതോടെ പ്രകോപിതനായ എസ്.ഐ മർദ്ദനം തുടങ്ങുകയായിരുന്നെന്ന് സുധീർ പറയുന്നു. മർദ്ദനം റോഡിലും അതുപോലെ പൊലീസ് സ്റ്റേഷനിലും തുടർന്നതായാണ് പരാതി.
നിലവിൽ ആയുർവേദ ചികിൽസയിലാണ് സുധീർ. ഇദ്ദേനത്തിൻ്റെ ശരീരത്തിലാകെ മർദ്ദനമേറ്റ നിലയിലാണ്. വിനോദസഞ്ചാരികളെ ചൂഷണം ചെയ്യുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് സുധീറിനെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് സമ്മതിക്കുന്നുണ്ട്. പൂവാറിൽ ബോട്ട് ടൂറിസത്തിന് എത്തുന്നവരെയാണ് ഇത്തരത്തിൽ ഇരയാക്കിയതെന്നാണ് ആരോപണം. അതേസമയം, മർദ്ദിച്ചതിനെ ചൊല്ലി പൊലീസിന് വ്യക്തമായ ഉത്തരമില്ല.
0 تعليقات