കുറച്ചുനാളുകളായി മോഷണം നടന്ന് വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം താമസക്കാരില്ലന്ന വീടിൻ്റെ വാതിൽ തുറന്നുകിടക്കുന്നതു കണ്ട സമീപവാസികൾ നടത്തിയ പരിശോധനയിലാണ് മോഷണ വിവരം അറിയുന്നത്. പഴയ റേഡിയോ, ടി.വി, വിളക്ക്, ഷോക്കേസിൽ സൂക്ഷിച്ചിരുന്ന നടരാജവിഗ്രഹം, പാചകവാതക സിലിണ്ടർ എന്നിവ മോഷണം പോയതായി ഇൻസ്‌പെക്ടറുടെ ഭാര്യ നൽകിയ പരാതിയിൽ പറയുന്നു. ആര്യനാട് പൊലീസ് അന്വേഷണം ആരംഭിച്ചു.
തിരുവനന്തപുരത്ത് എസ്.ഐയുടെ വീട് കുത്തിതുറന്ന് മോഷണം, ഗ്യാസ്കുറ്റി ഉൾപ്പെടെ അടിച്ചോണ്ട് പോയി
ആര്യനാട് : പൊലീസ് ഉദ്യോഗസ്ഥൻ്റെ പൂട്ടിയിട്ടിരുന്ന വീട് കുത്തിത്തുറന്ന് മോഷണം, വീട്ടുപകരണങ്ങൾ ഉൾപ്പെെടെ മോഷണം പോയി. പൊഴിയൂർ ഇൻസ്‌പെക്ടർ ബിനുകുമാറിന്റെ വെള്ളനാട് നാലുമുക്കിലുള്ള ശ്രുതിലയ എന്ന വീട്ടിലാണ് മോഷണം നടന്നത്.
0 تعليقات