സുജിത്ത് കൊട്ടിയം
തിരുവനന്തപുരം : മലപ്പുറത്ത് വ്യാജ പീഡന പരാതിയിൽ ജയിലിലടക്കപ്പെട്ട ശ്രീനാഥ് കുടുംബത്തോടൊപ്പം സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തി. ഓൾ കേരള മെൻസ് അസോസിയേഷൻ്റെ നേതൃത്വത്തിലായിരുന്നു സമരം.
ഡി.എൻ.എ ടെസ്റ്റിൽ നിരപരാധിയെന്ന്
തെളിഞ്ഞ സാഹചര്യത്തിൽ വ്യാജ പീഡന പരാതിയിലെ കേസ് പിൻവലിക്കാൻ പൊലീസ് തയാറാകണമെന്നാണ് ആവശ്യം.
ചെയ്യാത്ത കുറ്റത്തിന് 35 ദിവസമാണ്
മലപ്പുറം, തിരൂരങ്ങാടി സ്വദേശി ശ്രീനാഥ്
ജയിലിൽ കിടന്നത്. പീഡിപ്പിച്ച്
ഗർഭിണിയാക്കിയെന്ന 17കാരിയുടെ
മൊഴിയുള്ളതിനാൽ കേസ്
പിൻവലിക്കാനാകില്ലെന്നാണ് പൊലീസ്
നിലപാട്. യഥാർഥ പ്രതിയെ പിടിക്കാൻ
പൊലീസ് ശ്രമിക്കണമെന്ന് ശ്രീനാഥ്
പറയുന്നു.
0 Comments