banner

പുറമെ നിന്ന് സ്റ്റേഷനറി കട, അകത്ത് ലഹരി വസ്തുക്കൾ; കൊല്ലത്ത് ഒരാൾ പിടിയിൽ

ഓയൂർ: വെളിയത്ത് പെയിന്റ് ആൻഡ് സ്റ്റേഷനറി കടയിൽ നിന്നും നിരോധിത പാൻമസാലയുടെ 103 പാക്കറ്റുകളും , പണവും പൊലീസ് പിടികൂടി. ഒരാൾ അറസ്റ്റിൽ.

വെളിയത്ത് ബാറിന്റെ എതിർവശം വിൽ‌സന്റെ ഉടമസ്ഥതയിലുള ആലുവിള പെയിന്റ് ആൻഡ് സ്റ്റേഷനറി കടയിൽ നിന്നും നിരോധിത പാൻമസാലയുടെ 103 പാക്കറ്റുകളും , പണവും പൊലീസ് പിടികൂടി വെളിയം തെങ്ങു വിള പുത്തൻവീട്ടിൽ സജീവൻ (50) നെ കസ്റ്റഡിയിലെടുത്തു. പൂയപ്പള്ളി സി ഐ രാജേഷ് കുമാറിനെ നേതൃത്വത്തിൽ നടന്ന രഹസ്യ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു

Post a Comment

0 Comments