എഴുത്തുപരീക്ഷകളാണ് റദ്ദാക്കിയിരിക്കുന്നത്. കേരളത്തിലെ കൊവിഡ് സാഹചര്യം ഗുരുതരമെന്ന് കോടതി നിരീക്ഷിച്ചുകൊണ്ടാണ് പരീക്ഷകള്‍ സ്‌റ്റേ ചെയ്തിരിക്കുന്നത്. തിരുവനന്തപുരം കീഴാറ്റിങ്ങല്‍ സ്വദേശി നല്‍കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചാണ് സുപ്രിംകോടതിയുടെ ഉത്തരവ്.
കേരളത്തിലെ ടിപിആര്‍ പതിനഞ്ച് ശതമാനത്തിന് മുകളില്‍ തുടരുകയാണെന്നും ഒക്ടോബറോടെ മൂന്നാം തരംഗം ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ടെന്നും ഹര്‍ജിക്കാരന്‍ പറഞ്ഞു. ഈ മാസം ആറിനാണ് പരീക്ഷകള്‍ തുടങ്ങാനിരുന്നത്. രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയുള്ള ശ്രമമാണ് പരീക്ഷകള്‍ നടത്തുന്നതിന് പിന്നിലെന്നും വിദ്യാര്‍ത്ഥികള്‍ വാക്‌സിന്‍ എടുത്തവരല്ലെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.
0 Comments